MORE

    കോട്ടയത്തെ ദൃശ്യം മോഡല്‍ കൊലപാതകം; മരിച്ച ബി ജെ പി നേതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

    Date:

    ചങ്ങനാശേരി: യുവാവിനെ കൊന്ന് വീടിന് സമീപമുള്ള ഷെഡില്‍ കുഴിച്ചിട്ട കേസിലെ പ്രതി അറസ്റ്റില്‍. ബി.ജെ.പി ആലപ്പുഴ ആര്യാട് ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റിയംഗം അവല്ലുക്കുന്ന് കിഴക്കേവേളിയില്‍ ബിന്ദുമോന്‍ ആണ് കൊല്ലപ്പെട്ടത്.

    കേസിലെ പ്രതിയായ ബിന്ദുനോന്റെ സുഹൃത്ത് ആലപ്പുഴ പാതിരപ്പള്ളി സ്വദേശി മുത്തുകുമാറിനെ (51) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ കലവൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

    മുത്തുകുമാര്‍ താമസിക്കുന്ന വാടക വീടിനോട് ചേര്‍ന്ന ഷെഡില്‍ കുഴിച്ചിട്ട നിലയില്‍ ഇന്നലെയാണ് ബിന്ദുമോന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. ഷെഡില്‍ ഒരു മനുഷ്യന്റെ വലിപ്പത്തില്‍ പുതുതായി കോണ്‍ക്രീറ്റ് ഇട്ടിരുന്നതും അതല്പം ഉയര്‍ന്ന നിലയിലായിരുന്നതും ശ്രദ്ധയില്‍പ്പെട്ടതാണ് പൊലീസിന് സംശയമുണ്ടാക്കിയത്. മൂന്നടിയോളം ആഴത്തില്‍ കുഴിച്ച്‌ മൃതദേഹം ചരിച്ചിട്ട നിലയിലായിരുന്നു. ആലപ്പുഴയില്‍ നിന്ന് ബിന്ദുമോനെ, മുത്തുകുമാര്‍ ചങ്ങനാശേരിയിലെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണോ, മറ്റെവിടെയെങ്കിലും വച്ച്‌ കൊല നടത്തി മൃതദേഹം വീട്ടിലെത്തിച്ച്‌ കുഴിച്ചുമൂടിയതാണോ എന്നതിനെക്കുറിച്ച്‌ വ്യക്തത വന്നിട്ടില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...