MORE

    ‘കോട്ടയത്ത് 80 ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു, മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിക്ക് വ്യാപകമായ സ്വീകാര്യത ഉണ്ട്- കെ സുരേന്ദ്രന്‍

    Date:

    ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട പ്രമുഖ കുടുംബങ്ങളില്‍ നിന്നും 80 ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

    ബിജെപിക്ക് ഇപ്പോള്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വ്യാപകമായ സ്വീകാര്യത ഉണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു . ബിജെപിയില്‍ അംഗത്വം സ്വീകരിച്ചവര്‍ക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനുശേഷം ബിജെപിയിലേക്ക് വ്യാപകമായി ഒഴുക്ക് ഉണ്ടാകുമെന്നും ഇന്ന് പത്തനംതിട്ടയിലും നിരവധി ആളുകള്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

    കേരളത്തില്‍ പുതിയതായി പാര്‍ട്ടിയിലേക്ക് ചേര്‍ക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോടെ അവരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കും. കേരളത്തിന്റെ ഭാവിയെക്കുറിച്ച്‌ ആശങ്ക വച്ചുപുലര്‍ത്തുന്ന ആളുകളെയാണ് ബിജെപിയിലേക്ക് ക്ഷണിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

    റബ്ബറിന്റെ വിലയില്‍ അധികം വൈകാതെ മാറ്റങ്ങള്‍ ഉണ്ടാകും. കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരാണ് റബ്ബര്‍ കര്‍ഷകരെ പറ്റിക്കുന്നത്. കര്‍ഷകര്‍ക്ക് അനുകൂലമായ എന്തെങ്കിലും നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് അപേക്ഷയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...