ദില്ലി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദില്ലിയില്‍ പ്രതിപക്ഷ ഐക്യത്തിനുളള നീക്കങ്ങള്‍ ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാറും പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്ക് കളമൊരുക്കാന്‍ ദില്ലിയിലുണ്ട്.
നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിറകെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരേയും നിതീഷ് കുമാര്‍ കണ്ടു. മാത്രമല്ല ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗുമായും പ്രതിപക്ഷ ഐക്യം സംബന്ധിച്ച് നിതീഷ് കുമാര്‍ ചര്‍ച്ച നടത്തി.

