ഹൈദരാബാദ്: തെലങ്കാനയില്‍ അടക്കം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്ന സുനില്‍ കനുഗോലുവിന്റെ ഓഫീസില്‍ റെയ്ഡ്.
ഹൈദരാബാദിലെ ഓഫീസിലാണ് പരിശോധന നടന്നത്. അതേസമയം സുനിലിന്റെ ഓഫീസില്‍ നടന്ന റെയ്ഡിനെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനത്താകെ പ്രതിഷേധം സംഘടിപ്പിച്ചു.
മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെയുള്ള മോശം പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത സംഭവത്തില്‍ പ്രധാന പ്രതിയാണ് സുനില്‍. കെസിആറിന്റെ ഭാരത് രാഷ്ട്ര സമിതി സര്‍ക്കാരിനെയും അപമാനിക്കുന്ന തരത്തിലാണ് സുനില്‍ പോസ്റ്റിട്ടതെന്നാണ് ആരോപണം. മൂന്ന് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് ഹൈദരാബാദ് പോലീസ് പറഞ്ഞു.
കെസിആറിനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് കൊണ്ട് വളരെ മോശമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകളും, സന്ദേശങ്ങളും പ്രചരിപ്പിച്ചുവെന്നാണ് പോലീസ് ആരോപിക്കുന്നത്. ടിആര്‍എസ്സിന്റെ മറ്റ് പാര്‍ട്ടി അംഗങ്ങളെയും ഇതുപോലെ മോശക്കാരാക്കിയാണ് കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.

