MORE

    കോണ്‍ഗ്രസിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് പോലും സാധിച്ചിട്ടില്ല ; ഇ.ഡി നടപടിക്കെതിരെ രണ്‍ദീപ് സിങ് സുര്‍ജേവാല

    Date:

    ഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് തടഞ്ഞ പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല.

    കോണ്‍ഗ്രസിനെ അടിച്ചമര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. സ്വാതന്ത്ര്യ സമര കാലത്ത് കോണ്‍ഗ്രസിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് ഈ സര്‍ക്കാരിന് കഴിയുകയെന്ന് സുര്‍ജേവാല ചോദിച്ചു. പ്രതിഷേധ മാര്‍ച്ച് തടയുന്നതിനായി ഡല്‍ഹിയില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ സുര്‍ജെവാല രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാര്‍ തങ്ങളെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഡല്‍ഹി മുഴുവന്‍ ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞത്. ഞങ്ങള്‍ ഗാന്ധിയുടെ പാത പിന്തുടര്‍ന്ന് പാവപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി പോരാടും. 136 വര്‍ഷമായി കോണ്‍ഗ്രസ് സാധാരണക്കാരന്റെ ശബ്ദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ഇ.ഡി നടപടിയില്‍ ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരായി.. ഇ.ഡിയുടെ ഓഫീസ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് പ്രതിഷേധ മാര്‍ച്ചിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലും മറ്റ് പല നഗരങ്ങളിലും മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

    പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും മറ്റ് കേന്ദ്ര ഏജന്‍സികളെയും ഉപയോഗിച്ച് പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് പാര്‍ട്ടി വ്യക്തമാക്കി. കേസില്‍ സോണിയ ഗാന്ധിക്കും ഇ.ഡി സമന്‍സ് അയച്ചിരുന്നു കോവിഡ് ബാധിച്ചതിനാല്‍ സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ജൂണ്‍ 23ന് ഹാജരാകണമെന്ന് ഇ.ഡി നിര്‍ദേശിക്കുകയായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...