MORE

    കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാടില്ല; വോട്ടിനായി വര്‍ഗീയവാദികളുടെ തിണ്ണനിരങ്ങിയിട്ടില്ലെന്ന് വി.ഡി. സതീശന്‍

    Date:

    തിരുവനന്തപുരം: വോട്ടിനായി ഒരു വര്‍ഗീയവാദിയുടെയും തിണ്ണനിരങ്ങിയിട്ടില്ലെന്നും അത്തരം വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

    ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെ ഒരു പോലെ ചെറുത്ത് തോല്‍പ്പിക്കുമെന്ന നിലപാടാണ് തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്. നാലു വോട്ടിന് വേണ്ടി ഒരു വര്‍ഗീയവാദിയുടെയും തിണ്ണനിരങ്ങാന്‍ യു.ഡി.എഫ് പോകില്ലെന്നും സതീശന്‍ പറഞ്ഞു.

    മതേതരവാദികളുടെ വോട്ടില്‍ ജയിച്ചാല്‍ മതിയെന്ന നിലപാടെടുത്തു. കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സമാന നിലപാട് സ്വീകരിക്കണം. ഇരു വര്‍ഗീയതകളെയും പ്രീണിപ്പിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ മാറ്റണം. കേരളത്തിലെ വര്‍ഗീയ വിദ്വേഷങ്ങളുടെ കാരണം സര്‍ക്കാറിന്‍റെ നിലപാടാണ്. നമ്മുടെ രാജ്യത്തും കേരളത്തിലും വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുന്ന സാഹചര്യമുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

    കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചിട്ടില്ല. ദേശീയമായും കോണ്‍ഗ്രസിന് മതേതര നിലപാടാണ്. കാവി മുണ്ടുടുത്തവരെയും ചന്ദനംതൊട്ടവരെയും സംഘ്പരിവാറാക്കുന്നത് ശരിയല്ല. ക്ഷേത്രത്തില്‍ പോകുന്നവരെയും പള്ളിയില്‍ പോകുന്നവരെയും വര്‍ഗീയവാദികളാക്കുന്നു. മതങ്ങളെ ചേര്‍ത്തു പിടിച്ചു കൊണ്ടാണ് മുന്നോട്ടു പോകേണ്ടതെന്നും സതീശന്‍ വ്യക്തമാക്കി.

    പിണറായി സര്‍ക്കാറിന്‍റെ പ്രോഗ്രസ് കാര്‍ഡ് തള്ളിയ പ്രതിപക്ഷ നേതാവ്, സര്‍ക്കാര്‍ നടപ്പായെന്ന് അവകാശപ്പെടുന്ന 570 പദ്ധതികളില്‍ നൂറെണ്ണം പോലും നടപ്പായിട്ടില്ലെന്നും ആരോപിച്ചു. പദ്ധതികള്‍ നടപ്പായെന്ന് തെളിയിക്കാന്‍ ഇടത് സര്‍ക്കാറിനെ വി.ഡി. സതീശന്‍ വെല്ലുവിളിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...