MORE

    കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ആളെ വിടാന്‍ കമല്‍നാഥിന്റെ ഒരു കാര്‍ മതിയാകില്ല; പരിഹസിച്ച്‌ ബിജെപി

    Date:

    ഭോപ്പാല്‍: ബിജെപിയില്‍ പോകാന്‍ നില്‍ക്കുന്നവര്‍ക്ക് തന്റെ കാര്‍ വാഗ്ദാനം ചെയ്യുമെന്ന മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി.

    കമല്‍നാഥിന് തന്റെ പാര്‍ട്ടിക്കാരെ ബിജെപിയിലേക്ക് വിടാന്‍ കുറച്ചധികം കാറുകള്‍ വേണ്ടി വരുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗ്യ പറഞ്ഞു. കമല്‍നാഥിന്റെ നേതൃത്വത്തില്‍ തൃപ്തരല്ലാത്ത നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    കോണ്‍ഗ്രസില്‍ നിന്ന് വിട്ട് പോകേണ്ടവര്‍ക്ക് പോകാമെന്നും, പാര്‍ട്ടി വിട്ട് പോകാന്‍ ആഗ്രഹിക്കുന്ന ഒരാളെ പോലെ തടയില്ലെന്നുമാണ് കമല്‍നാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. ‘ കോണ്‍ഗ്രസ് ഇല്ലാതായി പോകുമെന്നാണോ എല്ലാവരുടേയും വിചാരം. കോണ്‍ഗ്രസിലെ ചിലര്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മാദ്ധ്യമങ്ങള്‍ പറയുന്നത്. അങ്ങനെ ആരെങ്കിലും ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് പോകാം. ഞങ്ങള്‍ ആരേയും തടയാന്‍ ആഗ്രഹിക്കുന്നില്ല.

    കോണ്‍ഗ്രസുകാര്‍ അര്‍പ്പണ ബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ല. ഇനി ആര്‍ക്കെങ്കിലും ബിജെപിയിലേക്ക് പോകണമെന്നുണ്ടെങ്കില്‍ അവര്‍ക്കായി ഞാന്‍ എന്റെ കാര്‍ കടം നല്‍കും. പോകാന്‍ നില്‍ക്കുന്നവരെ തടഞ്ഞിട്ട് കാര്യമില്ലെന്നും’ കമല്‍നാഥ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...