മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാൻ നിയമസഭാംഗവുമായ സച്ചിൻ പൈലറ്റ് കോണ്‍ഗ്രസ് വിടാൻ ഒരുങ്ങുന്നു. സച്ചിൻ കോണ്‍ഗ്രസ് വിട്ട് ഞായറാഴ്ച പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
കോണ്‍ഗ്രസ് വിട്ട് സച്ചിൻ പൈലറ്റ് “പ്രഗതിശീല്‍ കോണ്‍ഗ്രസ്” എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സച്ചിൻ പക്ഷം വ്യക്തമാക്കുമ്ബോള്‍ ഇത് വെറും ഊഹാപോഹങ്ങള്‍ മാത്രമാണ് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. സിന്ധ്യ സര്‍ക്കാറിനെതിരെ അന്വേഷണം വേണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ സച്ചിനും ഗെലോട്ടും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായതിനു പിന്നാലെയാണ് സച്ചിൻ കോണ്‍ഗ്രസ് വിടുന്നു എന്ന തരത്തിലുള്ളവാര്‍ത്തകള്‍ പുറത്തുവന്നത്.

