MORE

    കോയമ്ബത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ച്‌ യുവാവ് കൊല്ലപ്പെട്ടു; ദുരൂഹത, സുരക്ഷ ശക്തമാക്കി പൊലീസ്

    Date:

    കോയമ്ബത്തൂര്‍: കോയമ്ബത്തൂരില്‍ ഓടുന്ന കാറിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാര്‍ സ്‌ഫോടനത്തിലാണ് യുവാവ് മരിച്ചത്.

    കാറിനുള്ളിലുണ്ടായിരുന്ന എല്‍ പി ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉക്കടം ജി എം നഗറില്‍ താമസിക്കുന്ന എന്‍ജിനിയറിംഗ് ബിരുദധാരിയായ ജമേഷ മുബിന്‍ ( 25 ) ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

    യുവാവിന്റെ മരണം ചാവേറാക്രമണമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇപ്പോള്‍ മരിച്ച യുവാവിനെ 2019ല്‍ ഐ എസ് ബന്ധം സംശയിച്ച്‌ എന്‍ ഐ എ ചോദ്യം ചെയ്തിരുന്നു. സ്‌ഫോടനത്തിന് ശേഷവും പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി. പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോട്ടായി ഈശ്വരന്‍ ക്ഷേത്രത്തിന് സമീപത്തെ കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...