MORE

    കോരിച്ചൊരിയുന്ന മഴ വകവെക്കാതെ രാഹുലിന്‍റെ പ്രസംഗം; വിഡിയോ ഏറ്റെടുത്ത് പ്രവര്‍ത്തകര്‍

    Date:

    കര്‍ണാടക: കര്‍ണാടകയില്‍ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയില്‍നിന്നുള്ള രാഹുലിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രചരിക്കുന്നത്.

    കനത്ത മഴയെ അവഗണിച്ച്‌ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രാഹുല്‍ ഗാന്ധിയാണ് ദൃശ്യങ്ങളില്‍.

    മൈസൂരുവില്‍നിന്നുള്ള ദൃശ്യങ്ങള്‍ രാഹുല്‍ തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, ജയ്റാം രമേശ് അടക്കം പല കോണ്‍ഗ്രസ് നേതാക്കളും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

    ഇന്ത്യയെ ഒന്നിപ്പിക്കുന്ന ഞങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല. ഇന്ത്യയുടെ ശബ്ദം ഉയര്‍ത്തുന്ന ഞങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ പോകുമെന്നും ഭാരത് ജോഡോ ആര്‍ക്കും തടയാനാകില്ലെന്നും വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച്‌ രാഹുല്‍ എഴുതി.

    അതേസമയം, ഭാരത് ജോഡോ യാത്രയില്‍ എ.ഐ.സി.സി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തേക്കും. എന്നാല്‍, ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പാര്‍ട്ടി നല്‍കിയിട്ടില്ല. തിങ്കളാഴ്ച ഉച്ചയോടെ പ്രത്യക വിമാനത്തില്‍ സോണിയ മൈസൂരിലെത്തും. യാത്രയില്‍ ഏതാനും മണിക്കൂറുകള്‍ സോണിയ പങ്കെടുക്കുമെന്നും ശേഷം കുടകിലേക്ക് പോകുമെന്നും കുറച്ചു ദിവസം അവിടെ ചെലവഴിക്കുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...