MORE

    കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍: ബലപ്രയോഗം നടന്നു, ശരീരം നിറയെ പാടുകളും:നിര്‍ണായകമായത് ഡോക്ടറുടെ മൊഴി

    Date:

    തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ സ്വദേശിനിയായ വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഫോറന്‍സിക് ഡോക്ടറുടെ നിര്‍ണായക മൊഴി.

    തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മുന്‍ ഫൊറന്‍സിക് മേധാവി ഡോ.ശശികലയാണ് കേസിന്റെ വിചാരണ നടക്കുന്ന അഡി.സെഷന്‍സ് ജഡ്ജി കെ.കെ.ബാലകൃഷ്ണനു മുന്‍പാകെയാണ് മൊഴി നല്‍കിയത്.

    ശക്തമായി കൈമുട്ട് കൊണ്ട് താടിയെല്ലില്‍‌ ഇടിച്ചാല്‍ അവിടെ ക്ഷതം സംഭവിച്ച്‌ അതു മരണകാരണമാകാമെന്ന് ഡോ.ശശികല കോടതിയെ അറിയിച്ചു. വിദേശ വനിതയുടെ ശരീരത്തില്‍ ഇത്തരം പരുക്കുകള്‍ ഉണ്ടായിരുന്നു. മുങ്ങിമരണത്തിലോ ആത്മഹത്യാ ശ്രമത്തിലോ ഇത്തരം മുറിവുകള്‍ കണ്ടെത്താന്‍ കഴിയില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സമയത്ത് ലിഗയുടെ ശരീരം പൂര്‍ണമായും അഴുകിയ അവസ്ഥയിലായിരുന്നതിനാല്‍ ലൈംഗിക പീഡനം നടന്നോയെന്ന് പറയാന്‍ സാധിക്കില്ലെന്നും ഡോ.ശശികല മൊഴി നല്‍കി.

    അന്വേഷണത്തിന്റെ ഭാഗമായി ഡോ.ശശികല മൂന്നു തവണ മൊഴി നല്‍കിയിരുന്നു. അഴുകിയ അവസ്ഥയില്‍ കിടക്കുന്ന ശരീരത്തില്‍ നിന്നും ജാക്കറ്റ് ഊരിയെടുത്താല്‍ അവയവങ്ങള്‍ക്ക് കേടുപാട് ഉണ്ടാകില്ലെന്നും പ്രതിഭാഗം നടത്തിയ വിസ്താരത്തില്‍ ശശികല മൊഴി നല്‍കി. 2018 മാര്‍ച്ച്‌ 14ന് കോവളത്തുനിന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലഹരി വസ്‌തു നല്‍കി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഉദയന്‍, ഉമേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. കേസിന്റെ തുടര്‍ വിസ്താരം തിങ്കളാഴ്ച നടക്കും.

    യുവ അഭിഭാഷകയുടെ ആത്മഹത്യയില്‍ ദുരൂഹത തുടരുന്നു..

    കൊല്ലം: കൊട്ടാരക്കരയിലെ യുവ അഭിഭാഷകയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. അവസാനം വന്ന ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കൊട്ടാരക്കര കുടവട്ടൂര്‍ അഷ്ടമിഭവനില്‍ അഷ്ടമി അജിത്ത് കുമാര്‍ (25) ആണ് മരിച്ചത്. ആത്മഹത്യക്ക് തൊട്ടു മുന്‍പ് അഷ്ടമിയുടെ ഉച്ചത്തിലുള്ള സംസാരം ഏറെ നേരം അയല്‍വാസികള്‍ കേട്ടിരുന്നു. ഫോണില്‍ കലഹിക്കുന്നതായി തോന്നിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

    ആത്മഹത്യക്ക് പിന്നില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കളും നാട്ടുകാരും രംഗത്ത് വന്നതോടു കൂടിയാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഫോണില്‍ ആരോടാണ് സംസാരിച്ചതെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഫോണില്‍ സംസാരിച്ചയാളെ കിട്ടിയാല്‍ അഷ്ടമിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമാകൂ.

    അഷ്ടമി ഒരു ഫോട്ടോ ഗ്രാഫറുമായി സൗഹൃദത്തിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്യും. ഇന്ന് സംസ്‌ക്കാര ചടങ്ങുകള്‍ ആയതിനാല്‍ മാതാപിതാക്കളെ നേരില്‍ കണ്ട് നാളെ പൊലീസ് മൊഴിയെടുക്കും. പിന്നീടാകും ബാക്കി നടപടിക്രമങ്ങള്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം അഷ്ടമിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...