MORE

    കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനീസ് നഗരമായ ഷിയാന്‍ ലോക്ഡൗണിലേക്ക്

    Date:

    ബൈയ്ജിങ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പുരാതന ചൈനീസ് നഗരമായ ഷിയാനില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

    ബ്രിട്ടന്‍, യു.എസ് രാജ്യങ്ങള്‍ക്കു പിന്നാലെ ഒമി?ക്രോണ്‍ വകഭേദമാണ് ചൈനയിലും കോവിഡ് വ്യാപനത്തിന് കാരണമാകുന്നത്. 1.3 കോടി ആളുകള്‍ താമസിക്കുന്ന ഷിയാനില്‍ ഒരാഴ്ചത്തേക്ക് സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളും റസ്റ്റാറന്റുകളും അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നഗരത്തിലെ അതീവ കോവിഡ് വ്യാപനമുള്ള ഭാഗങ്ങളില്‍ ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്നും നിര്‍ദേശമുണ്ട്.

    കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് ഒമിക്രോണ്‍(ബി.എ2.2). ആന്റിബോഡികളെ പ്രതിരോധിക്കാനും ഈ വകഭേദത്തിന് കഴിയുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. സീറോ കോവിഡ് ?എന്ന ചൈനയുടെ വിട്ടുവിഴ്ചയില്ലാത്ത നയത്തിന് വലിയ തിരിച്ചടിയാണ് ഷിയാന്‍ നഗരത്തിലെ കോവിഡ് വ്യാപനം. ചൊവ്വാഴ്ച 335 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കൂടുതല്‍ ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല.

    അതിനിടെ, 2.5 കോടി ആളുകള്‍ക്ക് വ്യാപക കോവിഡ് പരിശോധന നടത്താനൊരുങ്ങുകയാണ് ഷാങ്ഹായ് നഗരം. ഒരാളെ പോലും പരിശോധിക്കാതെ വെറുതെ വിടി?ല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്‍ഹുയ് പ്രവിശ്യയില്‍ രണ്ടു കൗണ്ടിയില്‍ ജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്നും നിര്‍ദേശമുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...