ഹൈദരാബാദ്: ഹൈദരാബാദിലെ കട്ടേദന് മേഖലയില്‍ നായയോട് കാണിച്ച അതിക്രൂരതയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. 19 കാരനായ കൗമാരക്കാരന് നായക്കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കിക്കൊല്ലുന്നതിന്റെയും മറ്റൊരു നായയെ നാലാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു കൊല്ലുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്.
നായക്കുട്ടിയുടെ കഴുത്തില്‍ കയര്‍ ചുറ്റുന്നതും തുടര്‍ന്ന് അതിനെ മരത്തില്‍ കെട്ടിത്തൂക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു വിഡിയോയില്‍ കൗമാരക്കാരന് നായക്കുട്ടിയുടെ മുഖം കാണിക്കുന്നു. അതിനെ നാലാം നിലയുടെ ഏറ്റവും അറ്റത്തേക്ക് കൊണ്ടുപോയി താഴേക്ക് എറിയുന്നു. പിന്നീട് വിഡിയോയില്‍ നിലത്ത് വീണ് ചത്തുകിടക്കുന്ന നായയെയാണ് കാണിക്കുന്നത്.
ഈ വിഡിയോകള്‍ സ്േട്ര ഫൗണ്ടേഷന് ഫോര്‍ ആനിമല്‍സും സിറ്റിസണ്‍ ഫോണ്‍ ആനിമല്‍ ഫൗണ്ടേഷനും മൈലര്ദേവ് പൊലീസിന് കൈമാറുകയും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ സ്വാധീനത്തിലാകാം ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്തതെന്നാണ് സംഘടനയുടെ അധികൃതര്‍ സംശയിക്കുന്നത്.
19 കാരനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടി മാനസിക രോഗിയാണെന്ന് മൈലര്‍ദേവ്പള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും മയക്കുമരുന്ന് ആരോപണത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

