MORE

    ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ്; നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ ഒരു ലക്ഷം പേരുടെ പ്രതിഷേധം

    Date:

    തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ എല്‍.ഡി.എഫ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും.

    നവംബര്‍ രണ്ടിന് തിരുവനന്തപുരം എ.കെ.ജി ഹാളില്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. നവംബര്‍ 3 മുതല്‍ 12 വരെ ക്യാമ്ബസുകളില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കും. നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ ഒരു ലക്ഷം പേരെങ്കിലും പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മയും ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ റാലിയും സംഘടിപ്പിക്കും.

    ബി.ജെ.പി അധികാരത്തില്‍ വന്നിടത്തെല്ലാം വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനും വാണിജ്യവത്കരിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്ത് നേരിട്ട് ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെയും സര്‍വകലാശാലകളുടെയും അധികാരം കേന്ദ്ര സര്‍ക്കാരിന് തടസ്സമാണ്. ഇതിനെ മറികടക്കാന്‍ സംഘപരിവാര്‍ വഴി കണ്ടെത്തിയ മാര്‍ഗം വിദ്യാഭ്യാസ രംഗത്ത് ഇടപെടാന്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുക എന്നതാണെന്നും എല്‍.ഡി.എഫ് പറഞ്ഞു.

    വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിന്‍റെ വക്താവായി മാറിയിരിക്കുകയാണ് കേരള ഗവര്‍ണര്‍. ആര്‍.എസ്.എസ് മേധാവിയെ സന്ദര്‍ശിച്ചതിലൂടെ താന്‍ ആര്‍.എസ്.എസ് വക്താവാണെന്ന് പരസ്യമായി പ്രചരിപ്പിക്കുന്ന തരത്തിലാണ് ചാന്‍സലറുടെ ഇടപെടലെന്നും എല്‍ഡിഎഫ് ആരോപിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...