MORE

    ഗവര്‍ണര്‍ക്ക് രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ‘ജനയുഗം’

    Date:

    തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തില്‍ ബിജെപിക്ക് പ്രതിനിധിയില്ലാത്തത് നികത്താനാണ് ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ ഗവണര്‍ പദവിയിലൂടെ ശ്രമിക്കുന്നതെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തിലൂടെ ആരോപിച്ചു.

    സംഘപരിവാറിന്റെ തട്ടകത്തില്‍ നിന്ന് കേരള ഗവര്‍ണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സംസ്ഥാന ഭരണ നിര്‍വഹണം പ്രതിസന്ധിയിലാക്കുന്നതിനുള്ള നീക്കം തുടരുകയാണ്. ഭരണഘടനാപരമായ പദവിയാണെങ്കിലും അതിന് ഏറെ പരിമിതികളുണ്ടെന്ന് മനസിലാക്കാതെ സര്‍ക്കാരിനെതിരെ വടിയെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട നിരവധി ഉദാഹരങ്ങള്‍ ഉണ്ട്. അദ്ദേഹം യഥാസമയം ഒപ്പിടാത്തത് മൂലം 11 ഓര്‍ഡിനന്‍സുകളാണ് അസാധുവായത്. ഭരണനിര്‍വഹണം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് ഇതിലൂടെ അദ്ദേഹം ചെയ്തത്. ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് പല ഓര്‍ഡിനന്‍സുകളും പുറപ്പെടുവിച്ചത്.

    അനാവശ്യപിടിവാശി മൂലം പ്രധാനപ്പെട്ട ഓര്‍ഡിനന്‍സുകളാണ് അസാധുവായത്. നികൃഷ്ട മാര്‍ഗം സ്വീകരിച്ച് വ്യക്തമായ രാഷ്ട്രീയം കളിക്കുകയാണ് ഗവര്‍ണറെന്ന് പകല്‍പോലെ വ്യക്തമാണ്. ഗവര്‍ണര്‍ പദവി പാഴാണെന്ന നിലപാട് ഒരിക്കല്‍ കൂടി ശരിയാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ജനയുഗം പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...