MORE

    ഗവര്‍ണര്‍ ആ‍ര്‍എസ്‌എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കരുതെന്ന് എം എ ബേബി

    Date:

    കണ്ണൂര്‍ : ഗവര്‍ണര്‍ ആ‍ര്‍എസ്‌എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണം എന്നതാണ് കേരളത്തിലെ എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും തീരുമാനമെന്ന് സിപിഎം നേതാവ് എം എ ബേബി.

    ഗവര്‍ണറെ തിരിച്ച്‌ വിളിക്കണം എന്നതല്ല ആവശ്യവുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഗവര്‍ണര്‍ക്കെതിരെ ഇടത് മുന്നണി രാജ്ഭവന്‍ മാര്‍ച്ച്‌ സംഘടിപ്പിക്കുന്നതിനിടെയായിരുന്നു എം എ ബേബിയുടെ പരാമര്‍ശം.

    കുഫോസ് വിസിയെ പുറത്താക്കിയ ഹൈക്കോടതി ഉത്തരവിലും എം എ ബേബി പ്രതികരിച്ചു. കുഫോസ് വിസിക്ക് വിസിയാവാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല. നിയമന മാനദണ്ഡത്തെ കുറിച്ചാണ് പറഞ്ഞത്. യുജിസി ഗൈഡ് ലൈന്‍സ് വേണമെന്നാണ് ഹൈക്കോടതി പറയുന്നത്. എന്നാല്‍ നിയമസഭ പാസാക്കിയ ഗൈഡ് ലൈന്‍സിന് മേലെയല്ല യുജിസി ഗൈഡ് ലൈന്‍സ് എന്നും എം എ ബേബി.

    സുധാകരന്റെ ആ‍ര്‍എസ്‌എസ് അനുകൂല പരാമര്‍ശം നാവ് പിഴയാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഒരേ രീതിയിലുള്ള നാവു പിഴയാണ് അദ്ദേഹത്തിന് സംഭവിക്കുന്നത്. ആര്‍എസ്‌എസുകാര്‍ക്ക് സംരക്ഷണം കൊടുത്തു എന്ന് പറയുന്നു. നെഹ്റു വര്‍ഗ്ഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തെന്ന് പറയുന്നു. ഇത് നാവ് പിഴയല്ല. കെ സുധാകരന്‍ ബിജെപിയില്‍ ചേരാന്‍ അവസരം കാത്തിരിക്കുകയാണ്. ഇപ്പോള്‍ സുധാകരന്‍ ബിജെ പിയില്‍ ചേരാത്തത് കേരളത്തില്‍ ശക്തമായ ഇടതുപക്ഷം ഉള്ളതിനാലാണ്. കേരളത്തില്‍ ബിജെപി ഇല്ലാത്തതിനാലാണ് സുധാകരന്‍ പോകാത്തതെന്നും എം എ ബേബി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...