MORE

    ഗവര്‍ണര്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ ദൗത്യം നിര്‍വ്വഹിക്കുന്നു; രാജി വെക്കണമെന്ന് ഇ പി ജയരാജന്‍

    Date:

    കണ്ണൂര്‍: വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും, സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി നേതാക്കള്‍ രംഗത്ത്.

    സ്വമേധയാ ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാജി വച്ച്‌ പോകുന്നതാണ് ഉചിതമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. വ്യക്തിവിരോധം വച്ചു പുലര്‍ത്തുന്നയാളായി ഗവര്‍ണര്‍ അധിപതിച്ചു.ഗവര്‍ണറായി ഇരിക്കുന്നത് പരിഹാസ്യതയാവുമെന്നും ജയരാജന്‍ പറഞ്ഞു.

    ‘ഒരു ഗവര്‍ണര്‍ ആ പദവി പൂര്‍ണമായും ദുരുപയോഗം ചെയ്യുന്നു. വാര്‍ത്ത സമ്മേളനം വിളിച്ചു ചേര്‍ത്ത് RSS പ്രചാരകന്റെ ദൗത്യം നിര്‍വ്വഹിക്കുകയാണ്. വലിയ നിലവാര തകര്‍ച്ചയാണിത്. പ്രായത്തിനനുസരിച്ച പക്വതയോ വിദ്യാഭ്യാസത്തിനനുസൃതമായ പാകതയോ ഇല്ലാതെ വികാര ജീവിയായി എന്തെല്ലാമോ വിളിച്ച്‌ പറയുകയാണ്. ഇന്നത്തെ വാര്‍ത്ത സമ്മേളനത്തില്‍ പുതുതായി ഒന്നുമില്ല. RSSമായിട്ട് 85 ല്‍ തന്നെ നല്ല ബദ്ധമുള്ളയാളാണെന്ന് പത്ര സമ്മേളനത്തില്‍ തന്നെ പറഞ്ഞു. RSS കാരനായി ഗവര്‍ണര്‍ക്ക് സ്ഥാനത്ത് ഇരിക്കാനാവില്ല. ഗവര്‍ണര്‍ക്ക് സംഭവിച്ചത് മാനസിക വിഭ്രാന്തി. പ്രതീക്ഷക്കനുസരിച്ച്‌ RSS നെ തൃപ്തിപ്പെടുത്താന്‍ കഴിയാത്തത് കൊണ്ട് സ്ഥാനമാനങ്ങള്‍ കിട്ടാതായി എന്ന തോന്നല്‍ ഗവര്‍ണര്‍ക്കുണ്ടെന്നും’ ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...