MORE

    ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ പ്രതികരണവുമായി എം.എം മണി

    Date:

    തൊടുപുഴ: തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനെ വിമര്‍ശിച്ച്‌ മുന്‍ മന്ത്രി എം.എം മണി.

    ‘ഓമ്ബ്രാ, നീയാണല്ലോ കോടതി’ എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. സ്വാമി സന്ദീപാനന്ദ ഗിരിയും പോസ്റ്റിന് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ‘പ്ലഷര്‍’ എന്ന വാക്ക് ഉദ്ധരിച്ചാണ് കുറിപ്പ്.

    എന്തുകൊണ്ടാണ് പ്ലഷര്‍ നഷ്ടപ്പെട്ടത്, ലഹരികൂടിയ എംഡിഎംഎ പോലുള്ള പാന്‍, തമ്ബാക്ക്, ഹാന്‍സ് ഇവയെല്ലാം വില്‍പന നടത്തുന്നതും കൈവശം വയ്ക്കുന്നതും കേരളത്തില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. സ്വാഭാവികമായും, ഇത് ഉപയോഗിക്കുന്നവര്‍ക്ക് അത് ലഭിച്ചില്ലെങ്കില്‍ സര്‍വത്ര പ്ലഷറും നഷ്ടപ്പെടും. മാരകമായ ഈ വിഷ വിപത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ നമുക്കൊരുമിക്കാമെന്നാണ് അദ്ദേഹം കുറിച്ചത്. മണിയുടെ മറുപടി ഉടനെ വന്നു. ‘നിരോധിത വസ്തുക്കള്‍ എവിടെ നിന്നാണ് വരുന്നത്?’ എന്ന് അദ്ദേഹം മറുപടിയായി ചോദിച്ചു.

    ബാലഗോപാലിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച 5 പേജുള്ള കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഗവര്‍ണറുടെ ‘പ്ലഷര്‍’ അവസാനിപ്പിക്കുന്നതിനു തക്കതായ ഒരു കാരണവും മന്ത്രിയുടെ പ്രസ്താവനയ്ക്കില്ലെന്നും ഇക്കാര്യത്തില്‍ തുടര്‍നടപടി ആവശ്യമാണെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി മറുപടി കത്തില്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...