MORE

    ഗുജറാത്തില്‍ കോണ്‍ഗ്രസിന് ബൂസ്റ്റ്; മകന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലേക്ക്

    Date:

    അഹമ്മദാബാദ്: മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേല ശനിയാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിലായിരിക്കും പാര്‍ട്ടി പ്രവേശം.

    മുതിര്‍ന്ന നേതാവായ വഗേല 2017 ലായിരുന്നു കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.

    വഗേല കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. കഴിഞ്ഞാഴ്ച വഗേലയുടെ മകനും രണ്ട് തവണ എം എല്‍ എയുമായ മഹേന്ദ്ര സിംഗ് വഗേല കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതോടെ വഗേലയും ഉടന്‍ തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തും എന്ന തരത്തിലുള്ള ചര്‍ച്ചകളും വാര്‍ത്തകളും ഉണ്ടായിരുന്നു.
    ശങ്കര്‍ സിംഗ് വഗേല പാര്‍ട്ടി വിട്ടത്

    2017 ല്‍ രാജ്യസഭതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അഹമ്മദ് പട്ടേലിനെതിരെ വോട്ട് ചെയ്ത ശേഷം വഗേലയും ചില കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു. വഗേല പിന്നീട് എന്‍ സി പിയില്‍ എത്തി. എന്നാല്‍ 2020 ല്‍ എന്‍ സി പിയില്‍ നിന്നും രാജിവെച്ചു. പിന്നീട് രാഷ്ട്രീയ പാര്‍ട്ടികളുടെ ഒന്നും ഭാഗമായിരുന്നില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...