MORE

    ഗുജറാത്തില്‍ വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന

    Date:

    അഹമ്മദാബാദ്:ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്ന വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന.

    പ്രമുഖ രാഷ്‌ട്രീയപാര്‍ട്ടികള്‍ കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ വനിതകളെ മത്‌സരിപ്പിക്കുന്നുണ്ട്. എന്നാല്‍, വിരലിലെണ്ണാവുന്ന വനിതാ സ്ഥാനാര്‍ഥികളാണു ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും പട്ടികയില്‍ ഇടം കണ്ടത്.

    ബിജെപി ഇത്തവണ 18 വനിതകളെ മത്‌സരിപ്പിക്കുന്നു. കഴിഞ്ഞ തവണ 12 പേര്‍ക്കായിരുന്നു സീറ്റ് നല്കിയത്. കോണ്‍ഗ്രസിന് 14 വനിതാ സ്ഥാനാര്‍ഥികളുണ്ട്; കഴിഞ്ഞ തവണത്തേക്കാള്‍ നാലു പേര്‍ കൂടുതല്‍. ഇത്തവണ ദളിത്, ആദിവാസി വിഭാഗങ്ങളിലെ വനിതകള്‍ക്കു കൂ‌ടുതല്‍ പരിഗണന നല്കാന്‍ ബിജെപിയും കോണ്‍ഗ്രസും തയാറായി. മോര്‍വ ഹദഫ് പട്ടികവര്‍ഗ സീറ്റില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും വനിതാ സ്ഥാനാര്‍ഥികള്‍ തമ്മിലാണു പ്രധാന മത്‌സരം. ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ(ജാംനഗര്‍ നോര്‍ത്ത്), നരോദ പാട്യ കലാപക്കേസ് പ്രതി മനോജ് കുക്രാനിയുടെ മള്‍ പായല്‍ കുക്രാനി(നരോദ) എന്നിവര്‍ ബിജെപിയുടെ വനിതാ സ്ഥാനാര്‍ഥികളാണ്.

    അതേസമയം, ആം ആദ്മി പാര്‍ട്ടിക്ക് മൂന്നു വനിതാ സ്ഥാനാര്‍ഥികള്‍ മാത്രമാണുള്ളത്. ഇതില്‍ മൂന്നു പേര്‍ പട്ടികവര്‍ഗ മണ്ഡലങ്ങളിലാണു മത്‌സരിക്കുന്നത്.

    ഗുജറാത്തിലെ 1621 സ്ഥാനാര്‍ഥികളില്‍ 139 പേരാണു വനിതകള്‍. ഇതില്‍ 56 പേര്‍ സ്വതന്ത്രരാണ്. 2017ല്‍ 1828 സ്ഥാനാര്‍ഥികള്‍ മത്‌സരിച്ചതില്‍ 126 പേരായിരുന്നു വനിതകള്‍. ഇതില്‍ 13 പേര്‍ നിയമസഭയിലെത്തി(ബിജെപി ഒന്പത്, കോണ്‍ഗ്രസ് നാല്).

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...