MORE

    ഗുജറാത്ത്: പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി ബി.ജെ.പി, കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

    Date:

    ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കാനൊരുങ്ങി പാര്‍ട്ടികള്‍.

    ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക കേന്ദ്രത്തിന് കൈമാറി. കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും.

    ഗുജറാത്തില്‍ കാല്‍ നൂറ്റാണ്ടിലധികമായി തുടരുന്ന അധികാരം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. 47 സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കൈമാറി. ഈ മാസം 8, 9 തിയ്യതികളില്‍ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പട്ടിക പരിശോധിക്കും. ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

    കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക സ്ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധ്യക്ഷനായ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിക്കും. നാല് മണിക്ക് എഐസിസി ആസ്ഥാനത്ത് വച്ചാണ് തെരഞ്ഞെടുപ്പ് സമിതി യോഗം. ആദ്യ ഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.

    പൊതുഅഭിപ്രായത്തിലൂടെ തെരഞ്ഞെടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ആം ആദ്മി പാര്‍ട്ടി ഇന്ന് പ്രഖ്യാപിക്കും. 7 ഘട്ടങ്ങളിലായി 108 സ്ഥാനാര്‍ഥികളെ എ.എ.പി പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തുവിടും. ഹിന്ദു വോട്ടുകള്‍ ലക്ഷ്യം വെച്ച്‌ വര്‍ഗീയ ധ്രുവീകരണത്തിന് എ.എ.പി ശ്രമിക്കുന്നു എന്ന ആരോപണങ്ങള്‍ ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. 182 മണ്ഡലങ്ങളിലേക്ക് അടുത്ത മാസം 1, 5 തിയ്യതികളിലായി രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 8ന് വോട്ടെണ്ണും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...