MORE

    ഗുലാം നബി ആസാദിന് വധഭീഷണി; വഞ്ചകനെന്ന് ഭീകരസംഘടന

    Date:

    ശ്രീനഗര്‍: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് വധഭീഷണി. ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്‍പ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ തീവ്രവാദം കശ്മീരിലെ ജനങ്ങള്‍ക്കു നാശവും ദുരിതവും മാത്രമേ സമ്മാനിക്കുകയുള്ളുവെന്നും ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.

    ഇതിനു പിന്നാലെയാണ് ഒരു ഭീകരസംഘടന ആസാദിനെതിരെ വധഭീഷണി മുഴക്കിയത്.

    ആസാദ് വഞ്ചകനാണെന്നും ബിജെപിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. ഭീകരസംഘടനയുടെ വധഭീഷണി ശ്രദ്ധയില്‍ പെട്ടെന്നും സമാധാനത്തിന്റെ പാതയിലൂടെ മുന്നോട്ടു തന്നെ പോകുമെന്നും ആസാദ് പറഞ്ഞു. അതിശക്തമായ ഭീകരാക്രമണങ്ങള്‍ നടക്കാറുള്ള തെക്കന്‍ കശ്മീരിലെ അനന്ത്നാഗില്‍ നടന്ന പൊതുയോഗത്തിലാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആസാദ് തുറന്നടിച്ചത്.

    കശ്മീരിലെ നിരവധി തലമുറകളെ തോക്ക് സംസ്‌കാരം നശിപ്പിച്ചുവെന്ന് ആസാദ് പറഞ്ഞു. കശ്മീര്‍ താഴ്വരയില്‍ ഇനിയും യുവാക്കള്‍ മരിച്ചുവീഴുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആസാദ് വ്യക്തമാക്കി.

    ‘തോക്കെടുത്തവരോട് എന്റെ അഭ്യര്‍ഥനയിതാണ്. നിങ്ങള്‍ പിടിച്ചിരിക്കുന്ന തോക്കുകള്‍ ഒരു തരത്തിലും പരിഹാരമല്ല. തോക്ക് നാശവും ദുരിതവും മാത്രമേ വരുത്തുകയുള്ളു. കൂടുതല്‍ യുവാക്കളുടെ മൃതദേഹം കാണാന്‍ ആഗ്രഹിക്കുന്നില്ല. തീവ്രവാദം കൊണ്ടു സ്വയം നശിച്ച ഒരു രാജ്യം നമ്മുടെ രാജ്യത്തെയും കൂടി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.’ – ആസാദ് പറഞ്ഞു.കഴിഞ്ഞ മാസം കോണ്‍ഗ്രസില്‍നിന്നു രാജിവച്ച ആസാദിന്റെ പുതിയ പാര്‍ട്ടിക്ക് ജനങ്ങളുടെ ഭാഗത്ത് നിന്ന് ശക്തമായ പിന്തുണയാണ് ഉണ്ടാകുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...