MORE

    ഗൂഗിള്‍ ക്രോം: സേവനങ്ങള്‍ ദുര്‍ബലം, അറ്റ്‌ലസ് വിപിഎന്‍ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

    Date:

    ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്ന വെബ് ബ്രൗസറുകളുടെ പട്ടിക പുറത്തുവിട്ടു.

    അറ്റ്‌ലസ് വിപിഎന്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സുരക്ഷയില്‍ ആപ്പിളിന്റെ സഫാരിയാണ് മുന്നിട്ട് നില്‍ക്കുന്നത്. മറ്റു വെബ് ബ്രൗസറുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ താരതമ്യേന കുറഞ്ഞ പ്രശ്നങ്ങള്‍ മാത്രമാണ് സഫാരിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍, ജനപ്രിയ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ നിരവധി സുരക്ഷാ പ്രശ്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

    ഇത്തവണ ഗൂഗിള്‍ ക്രോമിനെ ഏറ്റവും ദുര്‍ബലമായ വെബ് ബ്രൗസറായാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 2022 ജനുവരി 1 മുതല്‍ 2022 ഒക്ടോബര്‍ 5 വരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിള്‍ ക്രോമില്‍ 3,159 ക്യുമുലേറ്റീവ് തകരാറുകളാണ് കണ്ടെത്തിയത്.

    തൊട്ടുപിന്നിലായി മോസില്ല ഫയര്‍ഫോക്സാണ് ഉള്ളത്. 117 സുരക്ഷാ പ്രശ്നങ്ങളാണ് മോസില്ല ഫയര്‍ഫോക്സില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ, മൈക്രോസോഫ്റ്റ് എഡ്ജില്‍ 103 സുരക്ഷാ പ്രശ്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 61 ശതമാനം കൂടുതലാണ് മൈക്രോസോഫ്റ്റ് എഡ്ജിലെ സുരക്ഷാ പ്രശ്നങ്ങള്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...