ഇന്ന് മിക്കവരും Google Pay ഉപയോക്താക്കളാണ്. ഒരു ജനപ്രിയ ഡിജിറ്റല്‍ വാലറ്റായി ഇന്ത്യയിലും ധാരാളം ആളുകള്‍ ഗൂഗിള്‍ പേ ആപ്പ് ഉപയോഗിക്കുന്നുണ്ട്.
പണം കൈമാറ്റം ചെയ്യുന്നതിന് വളരെ മികച്ചതാണെങ്കിലും, ചിലപ്പോഴൊക്കെ പണമിടപാടുകളില്‍ തടസ്സങ്ങളും നേരിടുന്നു. അതിനാല്‍ തന്നെ Google Payയ്ക്ക് ഒരുപോലെ ഗുണവും ദോഷവുമുണ്ട്. ഇത്തരത്തില്‍ ഗൂഗിള്‍ പേയുടെ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമെന്ന് ചുവടെ വിവരിക്കുന്നു.
Google Payയുടെ ഗുണങ്ങളും ദോഷങ്ങളും
മറ്റ് ഡിജിറ്റല്‍ വാലറ്റുകളെപ്പോലെ, ചെക്ക്‌ഔട്ട് പ്രക്രിയ വേഗത്തിലും എളുപ്പത്തിലുമാകുന്ന രീതിയിലാണ് Google Pay രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമായി പണം നല്‍കുന്നതിന് അവരുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കാന്‍ ആപ്പ് സാധ്യമാക്കുന്നു.
Google Pay പേയ്‌മെന്റ് ഓപ്ഷനായി സ്വീകരിക്കുന്നതിന് മുമ്ബ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങള്‍ ഇതാ…
ഗൂഗിള്‍ പേ- നേട്ടങ്ങള്‍ (Merits of Google Pay)
1. ഗൂഗിള്‍ പേയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്, ഇത് ആന്‍ഡ്രോയിഡ് ഫോണുകളിലും, ഐഒഎസ് ഫോണുകളിലും ഒരുപോലെ ഉപയോഗിക്കാമെന്നതാണ്. അതിനാല്‍ തന്നെ സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്ന മിക്ക ഉപഭോക്താക്കള്‍ക്കും Google Payലേക്ക് ആക്‌സസ് ഉണ്ട്. ഗൂഗിള്‍ പേയുടെ വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ഓണ്‍ലൈനായി പേയ്‌മെന്റുകള്‍ നടത്താനാകും. അതിനാല്‍ ഇത് ബിസിനസുകള്‍ക്കും വ്യക്തിപരമായ ഇടപാടുകള്‍ക്കും വളരെയധികം മികച്ചതാണ്.
2. ഓണ്‍ലൈന്‍ പേയ്‌മെന്റുകളിലേക്ക് വന്നാല്‍ ബിസിനസുകളിലും വ്യക്തിപരമായ സേവനങ്ങളിലും ഒരുപോലെ Google Pay ഉപയോഗിക്കാമെന്നത് മാത്രമല്ല, ഇത് സുരക്ഷിതവുമാണ്. Google Pay ടോക്കണൈസേഷന്‍ ഉപയോഗിക്കുന്നു. അതായത് ഒരു ഉപഭോക്താവിന്റെ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മറ്റൊരാളുമായി പങ്കിടില്ല. ഇത് ഡാറ്റ മോഷണവും മറ്റ് കപട ഇടപാടുകളും തടയുന്നു.
3. ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേസിങ്ങിന് Google Pay ഉപയോഗിക്കാം. മാത്രമല്ല, ഡിജിറ്റല്‍ ബോര്‍ഡിങ് പാസുകള്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ ടിക്കറ്റുകള്‍ കൈവശം വയ്ക്കുന്നത് പോലെയുള്ള മറ്റ് കാര്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. നിങ്ങള്‍ ബിസിനസ്സ് ഇവന്റുകള്‍ നടത്തുകയാണെങ്കില്‍, ഇത് ഒരു പ്രധാന ബോണസാണ്. കാരണം പേപ്പര്‍ ടിക്കറ്റുകള്‍ ഉപയോഗിച്ച് ഇവന്റ് പാസുകളുടെ ട്രാക്ക് സൂക്ഷിക്കുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നല്ലതാണ്.
4. ഇന്‍കമിങ്, ഔട്ട്‌ഗോയിങ് പേയ്‌മെന്റുകളും ഉപഭോക്തൃ ഇന്‍വോയ്‌സുകളും Google Pay ട്രാക്ക് ചെയ്യുന്നു. ഇത് ബുക്ക് കീപ്പിങ് എളുപ്പമാക്കുന്നതിനൊപ്പം സമ്മര്‍ദവും കുറയ്ക്കുന്നു. നിങ്ങളുടെ അക്കൗണ്ടില്‍ നടത്തിയ ഓരോ ഇടപാടും ആര്‍ക്കൈവുചെയ്‌തതും എപ്പോള്‍ വേണമെങ്കിലും അവലോകനത്തിന് ലഭ്യമാണ്.
ഗൂഗിള്‍ പേ- പരിമിതികള്‍ (Demerits of Google Pay)
1. വ്യക്തിഗത പേയ്‌മെന്റുകളുടെ കാര്യം വരുമ്ബോള്‍, Google Pay പ്രവര്‍ത്തിക്കുന്നതിന് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (NFC) സാങ്കേതികവിദ്യ ആവശ്യമാണ്. നിങ്ങളുടെ ബിസിനസിന് NFC ടെര്‍മിനല്‍ ഇല്ലെങ്കില്‍, നിങ്ങളുടെ ഉപഭോക്താക്കള്‍ക്ക് Google Pay ഉപയോഗിച്ച് നേരിട്ട് പേയ്‌മെന്റുകള്‍ നടത്താനാകില്ല. ഗുണനിലവാരവും സവിശേഷതകളും അനുസരിച്ച് NFC ടെര്‍മിനലുകളുടെ വില ഏകദേശം $50 മുതല്‍ 100 ഡോളറിലധികം വരെ വരുന്നു.
2. ചില നാടുകളില്‍ ഗൂഗിള്‍ പേ ലഭ്യമല്ല. ഒട്ടനവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, പേപാല്‍ പോലുള്ള മറ്റ് ചില പേയ്‌മെന്റ് രീതികള്‍ പോലെ ഇത് ഇപ്പോഴും വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടില്ല. Google Pay അനുവദിക്കാത്ത രാജ്യത്തിലും, ഇത് ഉപയോഗിക്കാത്ത ആളുകളും ബിസിനസ്സുകളുമായും പണം കൈമാറാന്‍ ഗൂഗിള്‍ പേയ്ക്ക് സാധിക്കില്ല.
3. പരിമിതമായ എണ്ണം ബാങ്കുകള്‍ മാത്രമേ Google Pay പിന്തുണയ്ക്കുന്നുള്ളൂ. അതിനാല്‍ നിങ്ങളുടെ ബാങ്ക് Google Pay സപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കത് ഒരു പേയ്‌മെന്റ് രീതിയായി ഇത് സ്വീകരിക്കാന്‍ കഴിയില്ല. അതുപോലെ, നിങ്ങളുടെ ഉപഭോക്താക്കളുടെ ബാങ്കുകള്‍ Google Pay-യെ പിന്തുണയ്ക്കുന്നില്ലെങ്കില്‍, നിങ്ങളുടെ സ്റ്റോറില്‍ പേയ്‌മെന്റുകള്‍ നടത്താനും സാധിക്കുന്നതല്ല. ഇത് ഉപഭോക്താക്കള്‍ക്കും ബിസിനസുകാര്‍ക്കും ഒരുപോലെ പോരായ്മയാണ്.
4. അയയ്ക്കുന്നയാള്‍ ഉപയോഗിക്കുന്ന പേയ്‌മെന്റ് രീതിയെ (ഉദാ. ബാങ്ക് അക്കൗണ്ട് vs ഡെബിറ്റ് കാര്‍ഡ്) അനുസരിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ Google Pay ഇടപാട് കാണിക്കുന്നതിന് മൂന്ന് മുതല്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ വരെ എടുത്തേക്കാം. ഈ സമയത്ത്, ഇടപാട് പെന്‍ഡിങ് എന്നാണ് കാണിക്കുന്നത്. ഇത് പലപ്പോഴും ബാങ്കുകളുടെ സാങ്കേതിക തകരാറ് മൂലവുമുണ്ടാകാം. എങ്കിലും, ഇത് പണം ട്രാന്‍സഫര്‍ ചെയ്യുമ്ബോള്‍ വലിയൊരു വെല്ലുവിളിയാകുന്നു.

