2022ല്‍ ഫുട്ബോള്‍ സീസണില്‍ ഏറ്റവും തിളങ്ങിയത് പി എസ് ജി താരങ്ങള്‍ തന്നെ. 2022 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് പി എസ് ജിയുടെ യുവ സ്ട്രൈക്കര്‍ എംബപ്പെ ആണ്.
പി എസ് ജിക്കുന്‍ ഫ്രാന്‍സിനുമായി എംബപ്പെ 2022ല്‍ ആകെ 56 ഗോളുകള്‍ ആണ് നേടിയത്. ഹാളണ്ട് ആണ് ഗോളടിയില്‍ രണ്ടാമത്. ഹാളണ്ട് 46 ഗോളുകള്‍ ആണ് നേടിയത്. 42 ഗോളുമായി ലെവന്‍ഡോസ്കി ആണ് മൂന്നാമത്.
അസിസ്റ്റിലും പി എസ് ജി ആണ് മുന്നില്‍. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയത് ലയണല്‍ മെസ്സി ആണ്. 30 അസിസ്റ്റുകള്‍ ആണ് ലയണല്‍ മെസ്സി 2022ല്‍ നല്‍കിയത്. 28 അസിസ്റ്റുകള്‍ നല്‍കിയ കെവിന്‍ ഡു ബ്രുയിനെ ആണ് അസിസ്റ്റില്‍ രണ്ടാമത്. 23 അസിസ്റ്റ് നല്‍കി നെയ്മര്‍, 21 അസിസ്റ്റ് ഉള്ള എംബപ്പെ എന്നിവര്‍ ആണ് പിറകില്‍.

