ഇന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങള്‍ അണിനിരക്കുന്ന ക്രിക്കറ്റ് ലീഗാണ് സിസിഎല്‍. മലയാളത്തിലെ താരങ്ങളും ഈ ലീഗില്‍ പങ്കെടുക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള തുടങ്ങിയവര്‍ ലീഗില്‍ കളിക്കുന്നുണ്ട്. നേരത്തെ മോഹന്‍ലാല്‍ അടക്കം പങ്കെടുത്ത ലീഗില്‍ നിന്നും ഈയ്യടുത്തായിരുന്നു അമ്മ പിന്മാറിയത്. ഇതോടെ അമ്മയുടെ ടീമിന്റെ പേരായ കേരള സ്‌ട്രൈക്കേഴ്‌സ് എന്ന പേരും ടീമിന് നഷ്ടമായിരുന്നു.

