MORE

    ചുമച്ചുചുമച്ചു വശം വശം കെട്ട് പനി ബാധിതര്‍; സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പനി ബാധിതരുടെ നീണ്ട ക്യൂ, വില്ലനാകുന്നത് കാലാവസ്ഥാ മാറ്റം

    Date:

    കാഞ്ഞങ്ങാട് : ചുമച്ചുചുമച്ചു വശം വശം കെട്ട് പനി ബാധിതര്‍. കാസര്‍ഗോഡ്‌ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ കിടക്കകള്‍ പലയിടത്തും പനി ബാധിതരെ കൊണ്ടു നിറഞ്ഞ നിലയിലാണ്.

    ഈ മാസം മാത്രം 20,888 പേരാണ് പനി ബാധിച്ച്‌ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതില്‍ സ്വകാര്യ ക്ലിനിക്, സ്വകാര്യ ആശുപത്രികള്‍, ഹോമിയോ, ആയുര്‍വേദം എന്നിവയില്‍ എത്തിയവരുടെ എണ്ണം കൂടി നോക്കിയാല്‍ പനി ബാധിതരുടെ എണ്ണം ഇരട്ടിയാകും.

    ഈ വര്‍ഷം മാത്രം ഇതുവരെ പനി ബാധിച്ചത് 1,74,324 പേര്‍ക്ക് ആണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21 വരെ പനി ബാധിച്ചത് വെറും 82,889 പേര്‍ക്കാണ്. ഈ മാസം മാത്രം 21 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ വര്‍ഷം 184 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

    എലിപ്പനി ജില്ലയില്‍ ഈ മാസം ഒരാള്‍ക്ക് സ്ഥിരീകരിച്ചു. ഈ വര്‍ഷം 49 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഈ മാസം ഇന്നലെ വരെ 4 പേര്‍ക്ക് മലമ്ബനി സ്ഥിരീകരിച്ചു. ഈ വര്‍ഷം17 പേര്‍ക്ക് ആണ് മലമ്ബനി സ്ഥിരീകരിച്ചത്.

    കാലാവസ്ഥയിലെ മാറ്റമാണ് വൈറല്‍ പനിബാധിതരുടെ എണ്ണം കൂടാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇതിന് പുറമേ മറ്റേതെങ്കിലും വകഭേദ വൈറസ് പടരുന്നുണ്ടോ എന്ന കാര്യത്തിലും നിശ്ചയമില്ല.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...