MORE

    ചെന്നൈയില്‍ സ്വര്‍ണ്ണ പണയ ധനകാര്യ സ്ഥാപനത്തില്‍ മോഷണം; കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍

    Date:

    ചെന്നൈ: ചെന്നൈയിലെ സ്വര്‍ണ്ണ പണയ ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്കില്‍ നടന്ന മോഷണത്തില്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ട്.

    32 കിലോഗ്രാമോളം സ്വര്‍ണ്ണമാണ് സ്ഥാപനത്തില്‍ നിന്ന് മോഷ്ടിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

    കഴിഞ്ഞ ദിവസമാണ് ചെന്നൈ നഗരത്തില്‍ വന്‍കൊള്ള നടന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ആയുധധാരികളായ സംഘം അറുമ്ബാക്കത്തെ റസാഖ് ഗാര്‍ഡന്‍ മേഖലയിലെ സ്ഥാപനത്തിലെത്തിയാണ് കൊള്ള നടത്തിയത്. ധനകാര്യത്തിലെ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ടായിരുന്നു കവര്‍ച്ച. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്റെ നേതൃത്വത്തില്‍ ആയിരുന്നു കവര്‍ച്ചയെന്നാണ് വിവരം. ഇയാള്‍ക്ക് ഓഫീസിലെ വിവരങ്ങളൊക്കെ കൃത്യമായി അറിയാമായിരുന്നു.

    മുന്‍ജീവനക്കാരനായ പാടിക്കുപ്പത്തെ മുരുഗനാ(39)ണ് കവര്‍ച്ചയ്ക്ക് നേതൃത്വംനല്‍കിയതെന്നാണ് പോലീസ് പറയുന്നത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സ്ഥാപനത്തില്‍ റീജണല്‍ ഡെവലപ്മെന്റ് മാനേജരായാണ് മുരുഗന്‍ ജോലിചെയ്തിരുന്നത്. പണം ഇടപാടിലെ പ്രശ്നങ്ങളെത്തുടര്‍ന്ന് ജോലിയില്‍നിന്ന് മുരുഗനെ പിരിച്ചുവിട്ടിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...