ന്യൂഡല്‍ഹി
ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കുന്നതിനും രോഗികള്‍ക്ക് നിര്‍ദേശിക്കുന്നതിനും മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഐസിഎംആര്‍.
ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ പ്രശ്നങ്ങള്‍, തൊലിപ്പുറത്തെ നേര്‍ത്ത അണുബാധ തുടങ്ങിയവര്‍ക്ക് ആന്റിബയോട്ടിക് നല്‍കേണ്ടതില്ല.
അണുബാധ ഉറപ്പിക്കും മുമ്ബ് അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആന്റിബയോട്ടിക് എംപിരിക് ആന്റിബയോട്ടിക് തെറാപ്പി നല്‍കുന്നത് അടിയന്തര സാഹചര്യങ്ങളിലേക്ക് പരിമിതപ്പെടുത്തണം. രോഗികള്‍ മരുന്ന് ഉപയോഗിക്കുന്നത് വിവേകത്തോടെ വേണമെന്നും ഡോക്ടര്‍ ഇവ എഴുതി നല്‍കുമ്ബോള്‍ സമയപരിധി നിശ്ചയിക്കണമെന്നും മാര്‍ഗനിര്‍ദേശമുണ്ട്. കഴിഞ്ഞ വര്‍ഷം ഐസിഎംആര്‍ നടത്തിയ സര്‍വേയില്‍ ന്യുമോണിയയും സെപ്റ്റിസീമിയയുംപോലുള്ള ഐസിയു സംബന്ധമായ അണുബാധയേല്‍ക്കുന്ന ഭൂരിഭാഗം പേര്‍ക്കും ശക്തിയേറിയ ആന്റിബയോട്ടിക് പോലും 87.5 ശതമാനം രോഗികളിലും ഫലം ചെയ്യുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് ഗുരുതരമായ വെല്ലുവിളിയാണ്. ഒരാഴ്ചമുതല്‍ പത്തുദിവസത്തേക്കുവരെ ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക് നല്‍കുന്നത് നിരുത്സാഹപ്പെടുത്തും.
ആന്റിബയോട്ടിക് സമയപരിധി
ചര്‍മത്തിലെയും മൃദുവായ ടിഷ്യൂകളിലെയും അണുബാധകള്‍ക്ക് –- 5 ദിവസം
വൈറല്‍ ന്യൂമോണിയ–- 5 ദിവസം
ആശുപത്രിയില്‍ നിന്നുള്ള ന്യൂമോണിയ–- 8 ദിവസം

