MORE

    ചൈനയില്‍ സൈനിക അട്ടിമറി: വ്യാജപ്രചാരണം ഏറ്റെടുത്ത് മാധ്യമങ്ങള്‍

    Date:

    ബീജിങ്> ചൈനയുടെ പ്രസിഡന്റ് ഷീ ജിന്പിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്നും ചൈനയില് സൈനിക അട്ടിമറിയുണ്ടായെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം ഏറ്റെടുത്ത് മുഖ്യധാരമാധ്യമങ്ങളും.

    ഇത്തരം വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതേവരെ പുറത്തുവന്നിട്ടില്ല. ആരോപണങ്ങള് നിഷേധിച്ച്‌ അര്ജന്റീനയിലെ ചൈനീസ് എംബസി രം​ഗത്തെത്തി. നേപ്പാളിലെയും തയ്-വാനിലെയും ചൈനാവിരുദ്ധ പ്രവര്ത്തകരുടെ ചൈനയ്ക്ക് പുറത്തുള്ള സാമൂഹ്യമാധ്യമ അക്കൗണ്ടുകള് വഴിയാണ് കുപ്രചരണം നടക്കുന്നത്. വിശ്വാസ്യതയുള്ള അന്താരാഷ്ട്രമാധ്യമങ്ങളൊന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

    ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ഷീ ജിന്പിങ് സമ്ബര്‍ക്കവിലക്കില്‍ ആയിരിക്കുമെന്ന് ചൈന രാഷ്ട്രീയ വിദഗ്ധരടക്കം പ്രതികരിച്ചു. ഇതാകാം പൊതുവേദികളിലെ അസാന്നിധ്യത്തിന്റെ കാരണം. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയുള്ള അത്താഴത്തിലും മറ്റ്നേതാക്കള്ക്കൊപ്പം ഷീ പങ്കെടുത്തിരുന്നില്ല. ബീജിങ്ങിലേക്കുള്ള വിമാനങ്ങള് കൂട്ടത്തോടെ റദ്ദാക്കിയെന്നാണ് പ്രധാന പ്രചരണം. എന്നാല് സര്വ്വീസുകള് കാര്യമായി വെട്ടിക്കുറച്ചിട്ടില്ലെന്ന റിപ്പോര്ട്ടുകളാണ് ഒടുവില് പുറത്തുവരുന്നത്. ഷാങ്ഹായ്, ഹോങ്കോങ്ങ് എന്നിവിടങ്ങളിലടക്കം വിമാനത്താവളങ്ങള് സാധാരണനിലയില് പ്രവര്ത്തിക്കുന്നു. മുന്കൂട്ടി പ്രഖ്യാപിച്ച സൈനിക അഭ്യാസത്തിന്റെ ഭാ​​ഗമായാണ് വിമാനങ്ങള് റദ്ദാക്കിയതെന്നും റിപ്പോര്ട്ടുകളുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...