MORE

    ജന്മവാര്‍ഷിക ദിനത്തില്‍ മഹാത്മാ ഗാന്ധിക്കും ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും ആദരമര്‍പ്പിച്ച്‌ പ്രധാനമന്ത്രി; സമാധി സ്ഥലങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി; ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആഹ്വാനം- PM Modi pays tribute to Mahatma Gandhi & Lal Bahadur Shastri

    Date:

    ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും ആദരമര്‍പ്പിച്ച്‌ പ്രധാനമന്ത്രി.

    ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ സമാധി സ്ഥലമായ വിജയ്ഘട്ടിലും എത്തിയ പ്രധാനമന്ത്രി ഇരുവര്‍ക്കും പുഷ്പാര്‍ച്ചന നടത്തി.

    ഡല്‍ഹിയിലെ പ്രധാനമന്ത്രി സംഗ്രഹാലയത്തിലെ ശാസ്ത്രി ഗാലറിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച നരേന്ദ്ര മോദി, ജനങ്ങളോട് മ്യൂസിയം സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്തു.

    ‘രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന അവസരത്തില്‍, ഈ ഗാന്ധി ജയന്തി ആഘോഷങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്ക് എല്ലാ കാലവും പ്രസക്തിയുണ്ട്. ഗാന്ധിജിയോടുള്ള ആദര സൂചകമായി ഏവരും ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്യുകയാണ്.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

    ‘ലാളിത്യം കൊണ്ടും കര്‍മ്മ കുശലത കൊണ്ടും രാജ്യമെമ്ബാടുമുള്ള ജനങ്ങളുടെ ആദരം ഏറ്റുവാങ്ങിയ നേതാവാണ് ശാസ്ത്രിജി. രാജ്യത്തിന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു സന്ദര്‍ഭത്തിലെ അദ്ദേഹത്തിന്റെ സുപ്രധാന നേതൃത്വം എക്കാലവും അനുസ്മരിക്കപ്പെടും. ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നു.’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...