MORE

    ജമ്മുകശ്മീര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം പിന്‍വലിച്ചു, നടപടി ഉത്തരവിറങ്ങി ഒരു ദിവസത്തിന് ശേഷം

    Date:

    ഒരു വര്‍ഷത്തിലേറേയായി താമസിക്കുന്ന ആര്‍ക്കും ജമ്മുവില്‍ താമസ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന ഉത്തരവ് പിന്‍വലിച്ചു.

    ജമ്മുവിലെ ഡെപ്യൂട്ടി കമ്മീഷണര്‍ അവ്‌നി ലവാസ തഹസില്‍ദാര്‍മാര്‍ക്ക് നല്‍കിയ ഉത്തരവാണ് പിന്‍വലിച്ചത്. ഉത്തരവ് ഇറങ്ങി ഒരു ദിവസത്തിന് ശേഷമാണ് പുതിയ നടപടി.

    അവ്‌നി ലവാസ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയാണ്. ആധാര്‍ കാര്‍ഡ്, വെള്ളം/വൈദ്യുതി/ഗ്യാസ് കണക്ഷന്‍, ബാങ്ക് പാസ്ബുക്കുകള്‍, പാസ്‌പോര്‍ട്ട്, രജിസ്റ്റര്‍ ചെയ്ത ഭൂമി രേഖകള്‍ എന്നിവ താമസ സര്‍ട്ടിഫിക്കറ്റായി ഉപയോഗിച്ച്‌ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്നായിരു മുന്‍ ഉത്തരവ്.

    ജമ്മു ജില്ലയില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ താമസിക്കുന്ന രേഖകള്‍ കൈവശമുള്ള ആര്‍ക്കും ഇത് അനുസരിച്ച്‌ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാമെന്നായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്‌എന്നാല്‍ ഉത്തരവ് വന്നതിന് ശേഷം വലിയ രീതിയിലുള്ള എതിര്‍പ്പാണ് പ്രാദേശിക പാര്‍ട്ടികളില്‍ നിന്ന് ഉയര്‍ന്നത്. സര്‍ക്കാരിന്റെ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നതായി ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (ജെകെഎന്‍സി) അറിയിച്ചു.

    വോട്ടര്‍ പട്ടിക രജിസ്റ്റര്‍ പുനക്രമീകരണവുമായി ബന്ധപ്പെട്ട പ്രശ്നം ആഗസ്റ്റ് മുതല്‍ തന്നെ കശ്മീരിനെ കലുഷിതമാക്കുന്നുണ്ട്. ജീവനക്കാര്‍ വിദ്യാര്‍ഥിത്ഥികള്‍, തൊഴിലാളികള്‍ തുടങ്ങി ജമ്മുവില്‍ സാധാരണ ജീവിതം നയിക്കുന്ന തദ്ദേശിയരല്ലാത്ത ആര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് ജമ്മു കശ്മീര്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഹിര്‍ദേഷ് കുമാര്‍ അറിയിച്ചിരുന്നു.

    ഇതിനെതിരെയും കടുത്ത എതിര്‍പ്പുകളാണ് പാര്‍ട്ടികളില്‍ നിന്ന് ഉയര്‍ന്നത്. ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് നടപടികള്‍ക്ക് പിന്നിലെന്നായിരുന്നു ഉയര്‍ന്ന പ്രധാന ആരോപണം. ജമ്മുകശ്മീരിലെ യഥാര്‍ത്ഥ വോട്ടര്‍മാരില്‍ നിന്ന് സീറ്റുകള്‍ നേടാന്‍ ബിജപിക്ക് ആവില്ലന്നും അതിനാണ് പുതിയ നടപടിയെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചു.

    ‘ജമ്മു കശ്മീരിലെ യഥാര്‍ത്ഥ വോട്ടര്‍മാരില്‍ നിന്നും സീറ്റുകള്‍ നേടുന്നതിന് അവര്‍ക്ക് പിന്തുണ ലഭിക്കില്ല അതിനാണ് പുറത്ത് നിന്ന് വോട്ടര്‍മാരെ ഇറക്കുമതി ചെയ്യുന്നത്’ ഒമര്‍ അബ്ദുള്ള പറഞ്ഞു. 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണം നടത്തുന്നത്. അന്തിമ വോട്ടര്‍പട്ടിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് വീണ്ടു വൈകും. 2018 നവംബര്‍ മുതല്‍ കശ്മീരില്‍ നിയമസഭ ഇല്ല. 2018 ജൂണില്‍ പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ തകര്‍ന്നത് മുതല്‍ ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...