MORE

    ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പരിഗണിക്കാന്‍ സുപ്രീംകോടതി

    Date:

    ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി അനുവദിച്ച ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാറിന്റെ നടപടിക്കെതിരെ അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുവര്‍ഷം മുമ്ബ് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി.ഹരജികളുടെ കാര്യം അഭിഭാഷകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.

    ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം.

    2019 ഡിസംബറില്‍ മുന്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിന് വിട്ട് നാലാമത്തെ ചീഫ് ജസ്റ്റിസ് ചുമതലയേറ്റശേഷമാണ് ഇപ്പോള്‍ കേള്‍ക്കാന്‍ തീരുമാനിക്കുന്നത്. 2019 ആഗസ്റ്റിലാണ് പ്രക്ഷുബ്ധമായ പാര്‍ലമെന്റില്‍ അത്യന്തം നാടകീയമായി ബി.എസ്.പി അടക്കമുള്ള ഏതാനും പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്‍ അവതരിപ്പിച്ച്‌ പാസാക്കിയത്. ഇതിനെതിരെ സുപ്രീംകോടതിയിലെത്തിയ ജമ്മു-കശ്മീരില്‍നിന്നുള്ള പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ സ്റ്റേ ആവശ്യപ്പെട്ടുവെങ്കിലും സുപ്രീംകോടതി നല്‍കിയിരുന്നില്ല.

    തുടര്‍ന്ന് നാലുമാസം കഴിഞ്ഞ് ജസ്റ്റിസുമാരായ എന്‍.വി. രമണ, സഞ്ജയ് കിഷന്‍ കൗള്‍, ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ച് മുമ്ബാകെ ഹരജികള്‍ പരിഗണനക്ക് വന്നിരുന്നു. സമാനമായ കേസില്‍ അഞ്ചംഗ ബെഞ്ചുകളുടെ വിരുദ്ധ വിധികളുള്ളതിനാല്‍ കേസ് ഏഴംഗ ബെഞ്ചിന് വിടേണ്ടതുണ്ടോ എന്ന കാര്യം പരിശോധിച്ച ബെഞ്ച് 2020 മാര്‍ച്ച്‌ രണ്ടിന് അത് വേണ്ടതില്ലെന്ന് വ്യക്തമാക്കി.

    പിന്നീടിതുവരെ ഹരജികള്‍ കേള്‍ക്കാനായി പട്ടികയില്‍പെടുത്തിയില്ല.മുന്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിത് ദസറ കഴിഞ്ഞ് ജമ്മു-കശ്മീര്‍ കേസ് പരിഗണിക്കാമെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും ചീഫ് ജസ്റ്റിസ് രമണയെപ്പോലെ അദ്ദേഹവും പരിഗണിക്കാതെ പടിയിറങ്ങി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...