ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞ ജമ്മു കശ്മീരിന്റെ അവകാശങ്ങള്‍ കോണ്‍ഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി.
ഇതിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം പറഞ്ഞു.
‘നിങ്ങളുടെ സംസ്ഥാന പദവിയേക്കാള്‍ വലുതല്ല മറ്റൊരു വിഷയവും. നിങ്ങളുടെ അധികാരം കേന്ദ്രം എടുത്തുകളഞ്ഞു. സംസ്ഥാന പദവി വീണ്ടെടുക്കുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കും’, രാഹുല്‍ ഗാന്ധി പറഞ്ഞു.
ജമ്മു കാശ്മീരിന് പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവിയടക്കമുള്ള അവകാശങ്ങളാണ് ഭരണഘടനയുടെ 370 അനുച്ഛേദം എടുത്തു മാറ്റിയ ബിജെപി സര്‍ക്കാര്‍ ഇല്ലാതാക്കിയത്.
ജമ്മു-കശ്‌മീരിനു പ്രത്യേക സംസ്‌ഥാനപദവി നല്‍കുന്നതായിരുന്നു ഭരണഘടനയിലെ 370-ാം വകുപ്പ്. ജമ്മു കശ്മീരിലെ പൗരന്‍മാര്‍ക്ക് പ്രത്യേക അവകാശം അനുവദിക്കുന്നതാണ് 35എ.

