MORE

    ജയന്തി പട്‌നായിക് അന്തരിച്ചു

    Date:

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയുമായിരുന്ന ജയന്തി പട്‌നായിക് അന്തരിച്ചു.

    90 വയസായിരുന്നു. മരണ വാര്‍ത്ത ജയന്തി പട്‌നായിക്കിന്റെ മകന്‍ പ്രിതിവ് ബല്ലവ് പട്‌നായിക്ക് സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. (Veteran Congress leader Jayanti Patnaik dies at 90)

    വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ജയന്തി പട്‌നായിക്കിനുണ്ടായിരുന്നു. വൈകിട്ടോടെ ജയന്തി അനക്കമറ്റ് കിടക്കുന്നതുകണ്ട് ബന്ധുക്കള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്ബോള്‍ ജയന്തി തീരെ അവശ നിലയിലായിരുന്നു. രാത്രിയോടെ മരണം സംഭവിച്ചു.

    ജയന്തി നാല് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1953-ല്‍ ജയന്തി ഒഡിഷ മുന്‍മുഖ്യമന്ത്രി ജാനകി ബല്ലഭ് പട്‌നായിക്കിനെ വിവാഹം കഴിച്ചു. 1992 ഫെബ്രുവരി 3 മുതല്‍ 1995 ജനുവരി 30 വരെ ഇവര്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയായി സേവനം അനുഷ്ഠിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...