MORE

    ജയശങ്കറിന് പിന്നാലെ ഡോവലും; പുടിനുമായി കൂട്ടിക്കാഴ്ച നടത്തി

    Date:

    മോസ്കോ: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി.

    ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രാദേശിക പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തെന്നാണ് വിവരം. ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു. പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം തുടരുമെന്നും ട്വീറ്റില്‍ പറയുന്നു.

    റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ക്കിടെയാണ് ഡോവലിന്‍റെ റഷ്യന്‍ യാത്ര. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് ഡോവല്‍ റഷ്യയിലെത്തിയത്. റഷ്യ ആതിഥേയത്വം വഹിച്ച അഫ്ഗാനിസ്ഥാനിലെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിമാരുടെ അഞ്ചാമത്തെ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. അഫ്ഗാനിസ്ഥാനിലേക്ക് തീവ്രവാദം ഇറക്കുമതി ചെയ്യുന്നതിനെ ഒരു രാജ്യവും പിന്തുണയ്ക്കരുതെന്നും അവിടുത്തെ ജനങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഇന്ത്യ അവര്‍ക്കൊപ്പം നിന്നിട്ടുണ്ടെന്നും ഡോവല്‍ പറഞ്ഞു.

    ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ റഷ്യന്‍ സന്ദര്‍ശനത്തിന് മൂന്ന് മാസത്തിന് ശേഷമാണ് ഡോവല്‍ റഷ്യ സന്ദര്‍ശിക്കുന്നത്. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഡോവലിന്‍റെ റഷ്യന്‍ യാത്ര. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവ് ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...