MORE

    ജര്‍മൻ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവര്‍ അന്തരിച്ചു

    Date:

    മ്യൂണിക്ക്: ജര്‍മൻ ഫുട്ബോള്‍ ഇതിഹാസം ഫ്രാൻസ് ആന്റണ്‍ ബെക്കൻബോവര്‍ (78) അന്തരിച്ചു. ജര്‍മൻ വാര്‍ത്താ ഏജൻസിയായ ഡിപിഎ ആണ് മരണ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

    കളിക്കാരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകപ്പ് കിരീടം നേടിയ ലോകത്തെ മൂന്ന് പേരില്‍ ഒരാളായിരുന്നു ബെക്കൻബോവര്‍. ബ്രസീലിന്റെ മാരിയോ സഗല്ലോ, ഫ്രാൻസിന്റെ ദിദിയര്‍ ദെഷാംപ്സ് എന്നിവരാണ് മറ്റുള്ളവര്‍.

    പശ്ചിമ ജര്‍മനിക്കായി 104 മത്സരങ്ങള്‍ കളിച്ച അദ്ദേഹം ക്യാപ്റ്റനെന്ന നിലയില്‍ അവരെ 1974-ലെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. 16 വര്‍ഷത്തിനു ശേഷം 1990-ല്‍ ജര്‍മനിയെ പരിശീലകനായും കിരീടത്തിലെത്തിച്ചു.

    1970-കളുടെ മധ്യത്തില്‍ ജര്‍മൻ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനൊപ്പം യൂറോപ്യൻ കപ്പ് ഹാട്രിക്ക് ഉള്‍പ്പെടെ നിരവധി ബഹുമതികളും അദ്ദേഹം നേടി. ഡെര്‍ കൈസര്‍ (ചക്രവര്‍ത്തി) എന്നറിയപ്പെട്ടിരുന്ന ബെക്കൻബോവറാണ് ആധുനിക ഫുട്ബോളിലെ സ്വീപ്പര്‍ (ലിബറോ) എന്ന പൊസിഷൻ ലോകത്തിന് പരിചയപ്പെടുത്തിയത്. ലോകകപ്പും യുവേഫ ചാമ്ബ്യൻസ് ലീഗും ബാലണ്‍ദ്യോറും നേടിയ ലോകത്തെ ചുരുക്കം താരങ്ങളില്‍ ഒരാളാണ്.

    രണ്ടു തവണ യൂറോപ്യൻ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിക്കായി മൂന്ന് ലോകകപ്പുകളിലും രണ്ട് യൂറോ കപ്പിലും കളിച്ചു. ലോകകപ്പും യൂറോ കപ്പും നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡും ഇദ്ദേഹത്തിന്റെ പേരില്‍ തന്നെ.

    ജര്‍മൻ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനൊപ്പം നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയ താരം കൂടിയാണ് അദ്ദേഹം. 1974, 1975, 1976 വര്‍ഷങ്ങളില്‍ ബയേണിനൊപ്പം തുടര്‍ച്ചയായി ചാമ്ബ്യൻസ് ലീഗ് കിരീടത്തില്‍ മുത്തിട്ടു. പിന്നീട് ബയേണിന്റെ പരിശീലകനാ

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...