MORE

    ജസ്റ്റിസ് വിനോദ് ചന്ദ്രനെ നിയമിച്ചില്ല; ഗുവാഹതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ്

    Date:

    ന്യൂഡല്‍ഹി: കേരള ഹൈകോടതിയിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ചീഫ് ജസ്റ്റിസാക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ഗുവാഹതി ഹൈകോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസിനെ നിയമിച്ചു.

    ജമ്മു-കശ്മീര്‍, ലഡാക് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശചെയ്ത ജസ്റ്റിസ് കോടീശ്വര്‍ സിങ്ങിനെ ഗുവാഹതി ഹൈകോടതി ചീഫ് ജസ്റ്റിസാക്കിയാണ് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ വിജ്ഞാപനം. ഗുവാഹതി ഹൈകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ഛയ്യ വിരമിച്ചതിനെ തുടര്‍ന്നാണിത്.

    ജസ്റ്റിസ് വിനോദ് ചന്ദ്രന്റേത് അടക്കമുള്ള കൊളീജിയം ശിപാര്‍ശകള്‍ നടപ്പാക്കാതെ കേന്ദ്രസര്‍ക്കാര്‍ വെച്ചുതാമസിപ്പിക്കുന്നതിനെതിരെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് രൂക്ഷമായ വിമര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് അത് അവഗണിച്ചും സ്വന്തം തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

    കഴിഞ്ഞമാസം 22ന് മൂന്ന് ഹൈകോടതി ജഡ്ജിമാരെ ചീഫ് ജസ്റ്റിസുമാരായി സ്ഥലംമാറ്റാനാണ് സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രനും കോടീശ്വര്‍ സിങ്ങിനും പുറമെ ഉത്തരാഖണ്ഡ് ഹൈകോടതിയിലെ ജസ്റ്റിസ് സഞ്ജയ് മിശ്രയെ ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആക്കണമെന്നതായിരുന്നു മൂന്നാമത്തേത്.

    ഹൈകോടതി ചീഫ് ജസ്റ്റിസുമാരോ ജഡ്ജിമാരോ ആയ അഞ്ചുപേരെ സുപ്രീംകോടതി ജഡ്ജിമാരാക്കണമെന്ന ശിപാര്‍ശയും നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാര്‍ അവരില്‍ ചിലരുടെ കാര്യത്തില്‍ വിയോജിപ്പുണ്ടെന്ന് ജസ്റ്റിസ് കൗള്‍ മുമ്ബാകെ തുറന്നുപറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കുറെ കൂടി സമയം വേണമെന്നും ആവശ്യപ്പെട്ടു. 150ഓളം ശിപാര്‍ശകള്‍ തീരുമാനമാക്കാതെവെച്ച കേന്ദ്രം അതില്‍ 44 നിയമനങ്ങള്‍ വേഗം നടത്താമെന്നാണ് ഒടുവില്‍ നല്‍കിയ ഉറപ്പ്.

    കേരള ലോ അക്കാദമി ലോ കോളജില്‍നിന്ന് നിയമബിരുദം നേടിയ വിനോദ് ചന്ദ്രന്‍ 1991ലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്. 2007 മുതല്‍ 2011വരെ കേരളസര്‍ക്കാര്‍ പ്ലീഡറായിരുന്നു. 2011 നവംബറില്‍ അഡീഷനല്‍ ജഡ്ജിയായ വിനോദ് ചന്ദ്രന്‍ 2013 ജൂണ്‍ മുതല്‍ സ്ഥിരം ജഡ്ജിയാണ്.

    2022 മേയില്‍ ജസ്റ്റിസ് സുധാന്‍ഷു ധുലിയയെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തിയപ്പോഴും ഗുവാഹതി ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് കോടീശ്വര്‍ സിങ്ങിനെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആക്കിയിരുന്നു. 2012 മുതല്‍ ഗുവാഹതി ഹൈകോടതി ജഡ്ജിയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...