പട്‌ന: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സംസ്ഥാനത്ത് തറപറ്റിക്കാന്‍ ജാതി സെന്‍സസ് മുഖ്യ അജന്‍ഡയാക്കി ജനതാദള്‍ (യു) ആര്‍ജെഡി സഖ്യം. ബിജെപിയെ പ്രതിസന്ധിയിലാക്കുന്ന ജാതി സെന്‍സസ് വിഷയത്തിനു കോണ്‍ഗ്രസിന്റെ പിന്തുണ കൂടി ലഭിച്ചതിന്റെ ആവേശത്തിലാണ് ഇരുകക്ഷികളും.
ജാതി സെന്‍സസ് വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പു വിഷയമാക്കുന്നത് മുഖ്യമന്ത്രി നിതീഷ് കുമാറിനു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിനു വഴിയൊരുക്കുമെന്നും ജെഡിയു ആര്‍ജെഡി നേതൃത്വം കണക്കുകൂട്ടുന്നു.
ബിഹാറില്‍ ബിജെപിയെ ഒറ്റപ്പെടുത്തി ജെഡിയു – ആര്‍ജെഡി സഖ്യം രൂപമെടുക്കാന്‍ വഴിയൊരുക്കിയതു സംസ്ഥാനതല ജാതി സെന്‍സസ് വിഷയമായിരുന്നു. ആര്‍ജെഡി ഉന്നയിച്ച ജാതി സെന്‍സസ് വിഷയം നിതീഷ് കുമാര്‍ ഏറ്റെടുത്ത ശേഷമാണ് ബിജെപിയുമായുള്ള അകല്‍ച്ച ആരംഭിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ദേശീയതല ജാതി സെന്‍സസ് ആവശ്യം നിരാകരിച്ച ശേഷമാണ് ബിഹാറില്‍ സംസ്ഥാനതല ജാതി സെന്‍സസ് നടപടികളാരംഭിച്ചത്.

