MORE

    കര്‍ണാടകയില്‍ ബിജെപി സീറ്റ് നിഷേധിച്ചു; സ്വതന്ത്രനായി മത്സരിക്കാന്‍ പ്രമോദ് മുത്തലിഖ്

    Date:

    മംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിക്കാന്‍ ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ്. കാര്‍ക്കുള മണ്ഡലത്തില്‍ പ്രമോദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സ്വന്ത്രനായി മത്സരിക്കുന്നത്. മന്ത്രി വി സുനില്‍ കുമാര്‍ ആണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. മുനിയാലു ഉദയ് ഷെട്ടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2009ല്‍ നടന്ന മംഗളൂരു പബ്ബ് ആക്രമണത്തിലൂടെ കുപ്രസിദ്ധനായ ഹിന്ദുത്വ നേതാവാണ് പ്രമോദ് മുത്തലിഖ്.

    ബിജെപി തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നേരത്തെ മുത്തലിഖ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ല. ബിജെപി നേതാക്കളുടെ ഷൂ നക്കിയിരുന്നെങ്കില്‍ താന്‍ ബാങ്ക് അക്കൗണ്ട് പോലുമില്ലാതെ വാടക വീട്ടില്‍ താമസിക്കുന്ന അവസ്ഥ വരില്ലായിരുന്നു എന്ന് മുത്തലിഖ് പറഞ്ഞു. ദക്ഷിണ കന്നഡ ജില്ല ചുമതല വഹിക്കുന്ന ഊര്‍ജ-സാംസ്‌കാരിക മന്ത്രി വി സുനില്‍ കുമാറിന്റെ സമ്ബാദ്യം അദ്ദേഹം ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനേക്കാന്‍ എന്തുമാത്രം വര്‍ധിച്ചു എന്ന് കാണണം. തനിക്ക് എതിരെ 109 കേസുകളാണുള്ളത്. ഇതില്‍ ഏറെയും ബിജെപി സര്‍ക്കാര്‍ ചുമത്തിയതാണ്. വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ- മുത്തലിഖ് പറഞ്ഞു

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...