ജിമെയില്‍ മുഖേനയുള്ള തട്ടിപ്പുകളുടെ എണ്ണം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി ഗൂഗിള്‍.
സ്പാം മെയിലിനെ കൂടാതെ, ഇന്‍ബോക്സില്‍ ഉളള മെയിലുകള്‍ ഓപ്പണ്‍ ചെയ്യുമ്ബോഴും ഉപയോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഗൂഗിളിന്റെ നിര്‍ദ്ദേശം. മുന്നറിയിപ്പിനോടൊപ്പം ഉപയോക്താക്കള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും ഗൂഗിള്‍ വ്യക്തമാക്കുന്നുണ്ട്.
പ്രധാനമായും വിവിധ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മെയിലുകളാണ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഇവ വ്യാജമാണെന്ന് തിരിച്ചറിയണം. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിച്ചുള്ള വിവരങ്ങളാണ് ചില മെയിലുകളുടെ ഉള്ളടക്കം. കൂടാതെ, ജീവകാരുണ്യ പ്രവര്‍ത്തനം, സബ്സ്ക്രിപ്ഷന് പുതുക്കല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള തട്ടിപ്പുകളും വ്യാപകമാകുന്നുണ്ട്. ഇത്തരത്തില്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള മെയിലുകള്‍ വ്യാജമാണെന്നും, മുനിര സ്ഥാപനങ്ങളൊന്നും പണം ചോദിക്കാറില്ലെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
ഇന്‍ബോക്സില്‍ ഉള്ള അജ്ഞാത ഇ-മെയിലുകള്‍ ഓപ്പണ്‍ ചെയ്യുമ്ബോള്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. എസ്എംഎസ് തട്ടിപ്പ്, വാട്സ്ആപ്പ് തട്ടിപ്പ് എന്നിവയ്ക്ക് പിന്നാലെയാണ് ജിമെയിലും തട്ടിപ്പുകള്‍ വ്യാപകമായിട്ടുള്ളത്.

