MORE

    ജീവിതത്തിലും കരിയറിലും വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ ശ്രമിച്ചു – സണ്ണി ലിയോണി

    Date:

    അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് സണ്ണി ലിയോണി പ്രധാന വേഷത്തിലെത്തിയ ചിത്രം ‘കെന്നഡി’ 76-ാമത് കാന്‍ ചലച്ചിത്രോത്സവത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു .കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിച്ചിരുന്നു.

    ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് സണ്ണി ലിയോണി പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. അവസരങ്ങള്‍ കുറഞ്ഞ സമയത്ത് നേരിട്ട ആഘാതത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്ന് നടി പറയുന്നു.

    എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. കഠിനാധ്വാനമാണ് വേണ്ടത്. കെന്നഡിയിലെ കഥാപാത്രം വളരെ പ്രയാസമുള്ളതായിരുന്നു. ജീവിതത്തിലും കരിയറിലുമുടനീളം ഒരുപാട് കാര്യങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതെല്ലം സ്വയം എടുത്ത തിരഞ്ഞെടുപ്പുകളാണ്, സണ്ണി ലിയോണി പറഞ്ഞു.

    കഴിഞ്ഞ മൂന്ന് വര്‍ഷത്തിലുണ്ടായ ‘ട്രോമ’യില്‍ നിന്ന് ഞാന്‍ പഠിച്ചത്, എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. കഠിനാധ്വാനമാണ് വേണ്ടത്. ഇന്ത്യയില്‍ വിനോദ മേഖല മൊത്തത്തില്‍ മെച്ചപ്പെട്ടു. നമുക്കെല്ലാവര്‍ക്കും ഇപ്പോള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളുണ്ട്. ഏറെ നാളിന് ശേഷമാണ് കെന്നഡി എന്ന ചിത്രത്തില്‍ അഭിനയിച്ചത്, വളരെ പ്രയാസമുള്ള കഥാപാത്രമായിരുന്നു അത് എന്നും നടി വ്യക്തമാക്കി.

    അനുരാഗ് എനിക്ക് വളരെ പ്രിയപ്പെട്ടയാളാണ്. എന്റെ ജീവിതത്തിലും കരിയറിലും ഞാന്‍ ഒന്നിലും വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ ശ്രമിച്ചു . ഞാന്‍ എടുത്ത തിരഞ്ഞെടുപ്പുകള്‍ എല്ലാം എന്റേത് മാത്രമാണ്. ഞാന്‍ സിനിമയിലേക്ക് ഓഡിഷനില്‍ പോയതും എനിക്ക് അവസരം ലഭിച്ചതും സ്കൂള്‍ പാസ്സ് പോലെയായിരുന്നു എന്നും സണ്ണി ലിയോണി കൂട്ടിച്ചേര്‍ത്തു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...