തെലുങ്ക് നടന്‍ അല്ലു രമേശ്(52) അന്തരിച്ചു.ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം.സംവിധായകന്‍ ആനന്ദ് രവിയാണ് നടന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.തെലുങ്ക് സിനിമയില്‍ കോമഡി വേഷങ്ങളില്‍ ശ്രദ്ധേയനായ നടനാണ് അല്ലു രമേശ്.
2001ല്‍ പുറത്തിറങ്ങിയ ചിരുജല്ലു എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തുന്നത്.ബൊമ്മലട്ട, മതുര വൈന്‍സ്, വീഥി, ബ്ലേഡ് ബാബ്ജി, നെപ്പോളിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.2022 ല്‍ പുറത്തിറങ്ങിയ അനുകോനി പ്രണയം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

