MORE

    ടൊവിനോ ത്രിപ്പിള്‍ റോളില്‍ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’: ചിത്രത്തില്‍ കൃതി ഷെട്ടി ജോയിന്‍ ചെയ്തു

    Date:

    യുവതാരം ടൊവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ നായിക കൃതി ഷെട്ടി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു.

    ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്‍്റെ രണ്ടാം ഷെഡ്യൂളില്‍ ആണ് കൃതി ജോയിന്‍ ചെയ്തിരിക്കുന്നത്.

    നാഗ ചൈതന്യ നായകനാകുന്ന പുതിയ സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കൃതി ഷെട്ടി അജയന്റെ രണ്ടാം മോഷണത്തിലേക്ക്‌എത്തിയിരിക്കുന്നത്. കൃതിയെ കൂടാതെ ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിലെ നായികമാരായി വേഷമിടുന്നു.

    നവാഗതനായ ജിതിന്‍ ലാലാണ് അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്. നടന്റെ കരിയറിലെ ആദ്യ ട്രിപ്പിള്‍ റോള്‍ ആണിത്.

    ബേസില്‍ ജോസഫ്, കിഷോര്‍, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ജഗദീഷ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വമ്ബന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യുജിഎം പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. മാജിക്ക് ഫ്രെയിംസും നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി അടുത്തിടെ ടൊവിനോ കളരി അഭ്യസിച്ചിരുന്നു.

    തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടര്‍ ദീപു നൈനാന്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. അഡിഷനല്‍ സ്ക്രീന്‍പ്ലേ: ദീപു പ്രദീപ്, ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രാഹണം. ഇന്ത്യയില്‍ ആദ്യമായി ആരി അലക്സ സൂപ്പര്‍35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, പ്രോജക്‌ട് ഡിസൈന്‍: എന്‍എം ബാദുഷ. ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

    എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഡോ. വിനീത് എംബി, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍: പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രിന്‍സ് റാഫേല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടര്‍: ദിപില്‍ ദേവ്, കാസ്റ്റിങ് ഡയറക്ടര്‍: ഷനീം സയീദ്, കോണ്‍സപ്റ്റ് ആര്‍ട്ട് & സ്റ്റോറിബോര്‍ഡ്: മനോഹരന്‍ ചിന്നസ്വാമി, സ്റ്റണ്ട്: വിക്രം മോര്‍, സ്റ്റണ്ണര്‍ സാം, ലിറിക്സ്: മനു മന്‍ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍, അസോസിയേറ്റ് ഡയറക്ടര്‍: ശരത് കുമാര്‍ നായര്‍, ശ്രീജിത്ത് ബാലഗോപാല്‍, സൗണ്ട് ഡിസൈന്‍: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എംആര്‍ രാജാകൃഷ്ണന്‍, പിആര്‍ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...