MORE

    ഡയറക്‌ടര്‍ പദം വാഗ്‌ദാനംചെയ്‌തു കോടികള്‍ വാങ്ങി , സംവിധായകന്‍ മേജര്‍ രവിക്ക്‌ എതിരേ പരാതി

    Date:

    അമ്ബലപ്പുഴ: സ്വകാര്യ സ്‌ഥാപനത്തിന്റെ ഡയറക്‌ടറാക്കാമെന്നു വാഗ്‌ദാനംചെയ്‌ത്‌ 2.07 കോടി രൂപ പല തവണയായി വാങ്ങി യുവാവിനെ വഞ്ചിച്ചതായി ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിയടക്കം രണ്ടു പേര്‍ക്കെതിരേ പരാതി.

    കാക്കാഴത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ സ്‌ഥാപനത്തിന്റെ ഡയറക്‌ടറായ അമ്ബലപ്പുഴ പന്ത്രണ്ടില്‍ച്ചിറ എം. ഷൈനാണ്‌ പരാതി നല്‍കിയത്‌. ചികിത്സയ്‌ക്കെത്തിയ, “തണ്ടര്‍ ഫോഴ്‌സ്‌” എന്ന സെക്യൂരിറ്റി കമ്ബനിയുടെ എം.ഡി. അനില്‍കുമാറും കമ്ബനി ഡയറക്‌ടറായ മേജര്‍ രവിയും ചേര്‍ന്നാണ്‌ തുക തട്ടിയെടുത്തതെന്നു ഷൈന്‍ ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
    ഷൈന്‍ പറയുന്നത്‌:-
    ഗുരുവായൂര്‍ സത്യസായി ആശ്രമത്തിലെ സ്വാമി ഹരിനാരായണനാണ്‌ അനില്‍കുമാറിനെ പരിചയപ്പെടുത്തിയത്‌. ചികിത്സയ്‌ക്കെത്തിയശേഷം അനില്‍ കുമാറുമായി കൂടുതല്‍ ബന്ധം പുലര്‍ത്തി. “തണ്ടര്‍ ഫോഴ്‌സ്‌” കമ്ബനിയില്‍ ഒഴിവ്‌ വരുന്ന ഡയറക്‌ടര്‍ പദവിയിലേക്കു നിയമിക്കാമെന്നു പറഞ്ഞ്‌ ഇതിനിടെ പല തവണയായി രണ്ട്‌ കോടി ഏഴു ലക്ഷം രൂപ കൈപ്പറ്റി. അനില്‍കുമാറിന്റെയും മേജര്‍ രവിയുടെയും കമ്ബനിയുടെയും അക്കൗണ്ടിലേക്കാണ്‌ ഈ പണം നിക്ഷേപിച്ചത്‌. പിന്നീടു പല തവണ ബന്ധപ്പെട്ടെങ്കിലും ഡയറക്‌ടര്‍ പദവിയിലേക്കു നിയമിച്ചില്ല. നല്‍കിയ പണവും തിരികെ ലഭിച്ചില്ല. തുടര്‍ന്ന്‌ ഇവര്‍ക്കെതിരേ അമ്ബലപ്പുഴ പോലീസില്‍ പരാതി നല്‍കിയെങ്കിലും അനേ്വഷണം നടന്നില്ല. അതോടെ കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്നു പോലീസ്‌ കേസെടുത്ത്‌ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത്‌ അനേ്വഷണം ആരംഭിച്ചു.
    സമാനമായ രീതിയില്‍ എറണാകുളം സ്വദേശിയില്‍നിന്നും പാലക്കാട്ടുകാരനില്‍നിന്നും പണം തട്ടിയതായും അറിയാന്‍ കഴിഞ്ഞു. തമ്മനത്തു പ്രവര്‍ത്തിച്ചിരുന്ന കമ്ബനിയുടെ ഓഫീസ്‌ അടച്ചിട്ടിരിക്കുകയാണ്‌. ഇവര്‍ക്കു കേന്ദ്രമന്ത്രിമാര്‍, സിനിമാ-രാഷ്‌ട്രീയ നേതാക്കള്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ട്‌. ഇവരില്‍ പലരും അനില്‍ കുമാറിനൊപ്പം എന്റെ ആയുര്‍വേദ കേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്‌.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...