MORE

    ഡിഎം‌കെ നേതാവിന്റെ മരണം കൊലപാതകം: സഹോദരന്‍ അറസ്റ്റില്‍

    Date:

    ചെന്നൈ: മുന്‍ എം.പിയായ ഡി.എം.കെ.നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ സ്വന്തം സഹോദരന്‍ അറസ്റ്റില്‍. തമിഴ്നാട് ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാനും മുന്‍ രാജ്യസഭാ എം.പിയുമായിരുന്ന എം.ഡി.

    മസ്താന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാളുടെ ഇളയ സഹോദരന്‍ ഗൗസ് പാഷ അറസ്റ്റിലായത്. കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊല.ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാനായിരുന്ന എം.ഡി. മസ്താനെ ഡിസംബര്‍ 22നാണു മരിച്ച നിലയില്‍ ഡ്രൈവറും ബന്ധുവും ചെങ്കല്‍പേട്ടിലെ ആശുപത്രിയിലെത്തിക്കുന്നത്. യാത്രക്കിടെ ഹൃദയാഘാതമുണ്ടായെന്നായിരുന്നു കൂടെയുണ്ടായിരുന്നവര്‍ നല്‍കിയ മൊഴി. എന്നാല്‍ മൂക്കിലും മുഖത്തുമുണ്ടായിരുന്ന പരുക്കുകള്‍ ശ്രദ്ധിച്ച മകന്‍ ഗുഡുവഞ്ചേരി പൊലീസില്‍ പരാതി നല്‍കുകായിരുന്നു.തുടര്‍ന്നു ഡ്രൈവര്‍ ഇമ്രാന്‍, ബന്ധു സുല്‍ത്താന്‍, നാസര്‍ തുടങ്ങി അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈകേസിലാണ് ഇമ്രാന്റെ ഭാര്യപിതാവും കൊല്ലപ്പെട്ട മസ്താന്റെ ഇളയ സഹോദരനുമായ ഗൗസ് പാഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...