MORE

    ഡിജിറ്റല്‍ പണമിടപാടുകള്‍ അഴിമതി തടഞ്ഞു; ഡിബിടി വഴി 25 ലക്ഷം കോടി രൂപ കൈമാറിയതായി കേന്ദ്ര ധനമന്ത്രി

    Date:

    ന്യൂഡല്‍ഹി: ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയത് അഴിമതിയും പണച്ചോര്‍ച്ചയും തടഞ്ഞതായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.

    സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനാല്‍ അര്‍ഹരായവരിലേക്ക് എത്തുന്നുണ്ടെന്നും അതുവഴി രാജ്യത്ത് മികച്ച ഭരണം ഉറപ്പാക്കാന്‍ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

    സാങ്കേതികവിദ്യയുടെ വര്‍ദ്ധിച്ചുവരുന്ന ദുരുപയോഗത്തെ കുറിച്ചും നിര്‍മലാ സീതാരാമന്‍ പരാമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച രീതി വഴി ആനൂകൂല്യങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയും. തട്ടിപ്പുകള്‍ തടയുകയെന്ന ലക്ഷ്യം സര്‍ക്കാര്‍ കൈവരിച്ചതായും മന്ത്രി വ്യക്തമാക്കി. നേരിട്ട് ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്ന ഡിബിടി സംവിധാനം വഴി സര്‍ക്കാര്‍ ഇതുവരെ 25 ലക്ഷം കോടി രൂപയാണ് കൈമാറിയത്.

    ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും മികച്ച രീതിയില്‍ പണം കൈമാറ്റം ചെയ്യാന്‍ കഴിയുന്നുണ്ടെന്നും അത് സര്‍ക്കാരിന്റെ നേട്ടമാണെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസമാണിതെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്നും കേന്ദ്ര സര്‍ക്കാര്‍ മികച്ച സേവനങ്ങള്‍ കാഴ്ചവെയ്‌ക്കുമെന്നും പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...