MORE

    ഡി കെ ശിവകുമാര്‍ യദിയൂരപ്പയെ സന്ദര്‍ശിച്ചു, കര്‍ണ്ണാടകയില്‍ ഊഹാപോഹങ്ങള്‍ ശക്തം

    Date:

    കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യദിയൂരപ്പയെ സന്ദര്‍ശിച്ചതിനെക്കുറിച്ച്‌ രാഷ്ട്രീയ ഊഹാപോഹങ്ങള്‍ ശക്തമാകുന്നു.

    തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതില്‍ കടുത്ത അസംതൃപ്തിയാണ് ഡി കെ ശിവകുമാറിനുള്ളത്.

    ഉപമുഖ്യമന്ത്രിയാക്കിയപ്പോള്‍ ആഭ്യന്തര വകുപ്പ് ലഭിക്കുമെന്നം അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മന്ത്രി സഭാ പുനസംഘടനയില്‍ വകുപ്പുകള്‍ തിരുമാനിക്കാനുളള അവകാശം പൂര്‍ണ്ണമായും മുഖ്യമന്ത്രിക്ക് വിട്ടു കൊടുത്തതോടെ വലിയ അമര്‍ഷത്തിലാണ് ഡി കെ ശിവകുമാര്‍.

    ഈ സംഭവങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിയുമായി പ്രകടമായ അകല്‍ച്ചയിലാണ് ഡി കെ ശിവകുമാര്‍. ഇത് മനസിലാക്കിക്കൊണ്ട് ഡി കെ ശിവകുമാറിനെ വരുതിയില്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ബി ജെ പി അതീവ തന്ത്രപരമായും രഹസ്യമായും നടത്തുന്നുണ്ട്.

    2017 ല്‍ ആദായനികുതിവകുപ്പും ഇ ഡിയും ഡികെയുടെ വസതികളിലും സ്ഥാപനങ്ങളിലും മൂന്നു ദിവസം തുടര്‍ച്ചയായി റെയ്ഡ് നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട ഒരു കേസിലാണ് അദ്ദേഹത്തിന് രണ്ട് മാസമാണ് തീഹാര്‍ ജയിലില്‍കിടക്കേണ്ടി വന്നത്. ഡി കെ ശിവകുമാറുമായി വൈരാഗ്യമുള്ള കര്‍ണ്ണാടകയിലെ സീനിയര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ പ്രവീണ്‍ സൂദിനെ കേന്ദ്രം സിബിഐ ഡയക്ടറാക്കിയത് ഇദ്ദേഹത്തെ വരുതിയില്‍ കൊണ്ടുവരാനുള്ള നീക്കമാണെന്ന് വ്യാഖ്യാനിക്കുന്നുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...