MORE

    ‘ഡ്രൈവറില്ലാത്ത’ കാര്‍ പെട്രോള്‍ പമ്ബില്‍ ഇടിച്ചുകയറി; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

    Date:

    നിര്‍ത്തിയിട്ടിരുന്ന കാര്‍ പെട്രോള്‍ പമ്ബിലേക്ക് (petrol pumb) ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്കേറ്റു.

    അപകടത്തിന്റെ സിസിടിവി (cctv) ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

    നവംബര്‍ 8നാണ് അപകടമുണ്ടായത്. വൈകുന്നേരം നാല് മണിയോടെ അസമിന്റെ (assam) തലസ്ഥാനമായ ഗുവാഹത്തിയിലെ ഒരു പെട്രോള്‍ പമ്ബിലാണ് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടമുണ്ടായത്.

    നിയന്ത്രണം വിട്ട കാര്‍ പമ്ബില്‍ നിര്‍ത്തിയിട്ടുന്ന സ്‌കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഡ്രൈവറെയും അദ്ദേഹത്തിന് പിന്നിലിരുന്നയാളെയും മീറ്ററുകളോളം വലിച്ചിഴച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പുറത്തുവന്ന സിസിടിവി വീഡിയോയിലും ഇത് വ്യക്തമാണ്.

    കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ആരുമുണ്ടായിരുന്നില്ല എന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. മാന്വല്‍ ഡ്രൈവിംഗ് (manual driving) സൗകര്യമുള്ള കാറാണ് അപകടമുണ്ടാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.

    അപകടം കണ്ടുനിന്നവര്‍ എത്തിയാണ് കാറിനടിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ സൈഡ് ഡോര്‍ തുറന്ന് കാര്‍ നിര്‍ത്തിയ ശേഷമാണ് ആളുകളെ രക്ഷപ്പെടുത്തിയത്.അതിനാല്‍ വന്‍ദുരന്തം ഒഴിവായി. തുടര്‍ന്നാണ് കാറിനടിയില്‍പ്പെട്ട രണ്ട് പേരെയും രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചത്.

    അതേസമയം റോഡ് അപകടങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും അതിഗുരുതരമായ രീതിയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസമാണ് അമിതവേഗതയില്‍ ഓടിച്ച ബിഎംഡബ്ല്യൂ കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച്‌ നാല് പേര്‍ ദാരുണമായി മരണപ്പെട്ടത്. ഫെയ്‌സ്ബുക്കില്‍ ലൈവിട്ടായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടത്തിന് തൊട്ടുമുമ്ബുള്ള ഫെയ്‌സ്ബുക്ക് വീഡിയോ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

    ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ പുര്‍വാഞ്ചല്‍ എക്‌സ്പ്രസ് ഹൈവേയിലാണ് ഒക്ടോബര്‍ 17ന് അപകടം നടന്നത്. ബിഎംഡബ്ല്യൂവില്‍ ഉണ്ടായിരുന്ന നാല് പേരും തത്ക്ഷണം മരിച്ചു. 230 കിലോമീറ്റര്‍ വേഗതിയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് ഫെയ്‌സ്ബുക്കിലെ ലൈവില്‍ നിന്ന് വ്യക്തമാണ്. 300 കിലോമീറ്റര്‍ വേഗതയില്‍ എത്താനുള്ള ശ്രമത്തിനിടിയില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു.

    വീഡിയോയില്‍ നാല് പേരും മരിക്കുമെന്ന് കൂട്ടുകാരില്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാം. ‘അടുത്ത പാട്ടോടുകൂടി 300 കിലോമീറ്റര്‍ വേഗതയില്‍ എത്തും’ എന്ന് പറയുന്നതും കേള്‍ക്കാം. വാഹനമോടിക്കുന്നയാളോട് സ്പീഡ് കൂട്ടാന്‍ കൂട്ടുകാര്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

    35 നും 37 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ വാഹനം ഓടിച്ചിരുന്നത് ബിഹാറിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ പ്രൊഫസറായ ഡോ. ആനന്ദ് പ്രകാശ്(35) ആണ്. എഞ്ചിനീയറായ ദീപക് കുമാര്‍, ബിസിനസ്സുകാരനായ മുകേഷ്, റിയല്‍എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്ന അഖിലേഷ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് മൂന്ന് പേര്‍. നാല് പേരും ബിഹാറില്‍ നിന്നുള്ളവരാണ്.

    അപകടത്തില്‍ ബിഎംഡബ്ല്യൂ പൂര്‍ണമായും തകര്‍ന്നു. 100 കിമീ വേഗപരിധിയുണ്ടായിരുന്ന പാതയിലാണ് 230 കിലോമീറ്റര്‍ സ്പീഡ്ഡില്‍ യുവാക്കള്‍ വാഹനം ഓടിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...