MORE

    ഡ്രൈവിങ് അറിയാത്ത വരന് സ്ത്രീധനമായി കാര്‍; വിവാഹത്തിന് മുന്‍പ് അമ്മായിയുടെ ജീവനെടുത്ത് വരന്റെ ‘ടെസ്റ്റ് ഡ്രൈവ്’; ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടി മണവാളന്‍ ഇടിച്ചിട്ടത് അഞ്ച് പേരെ

    Date:

    കാണ്‍പുര്‍:ഡ്രൈംവിങ് അറിയാത്ത വരന് കാര്‍ സ്ത്രീധനമായി നല്‍കി മരണം വിളിച്ചുവരുത്തി വിവാഹസംഘം.കാണ്‍പുരിലെ ഇറ്റാവ ജില്ലയിലെ അക്‌ബര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.വിവാഹത്തിന് മുമ്ബുള്ള ചടങ്ങുകള്‍ക്ക് ശേഷം വധുവിന്റെ വീട്ടുകാര്‍ വരന് സമ്മാനമായി കാര്‍ നല്‍കിയിരുന്നു.എന്നാല്‍ ഡ്രൈവിങ് അറിയാത്ത വരനായ അരുണ്‍ കുമാര്‍ സ്ത്രീധനമായി ലഭിച്ച കാറുമായുള്ള ആദ്യ ഓട്ടത്തില്‍ തന്നെ അപകടമുണ്ടാക്കുകയായിരുന്നു.നിയന്ത്രണം വിട്ട് പാഞ്ഞ കാറിടിച്ച്‌ വരന്റെ അമ്മായി തന്നെ മരണപ്പെട്ടു.ബന്ധുക്കളായ മറ്റ് നാല് പേരെ കൂടെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് വരന്റെ ടെസ്റ്റ് ഡ്രൈവ് നിന്നത്.

    വരനായ അരുണ്‍ കുമാറിന് ഡ്രൈവിങ് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഔറയ്യ സ്വദേശിനിയുമായാണ് അരുണ്‍ കുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.വിവാഹത്തിന് മുമ്ബുള്ള ചടങ്ങുകള്‍ക്ക് ശേഷം വരന് സമ്മാനമായുള്ള കാര്‍ വധുവിന്റെ വീട്ടുകാര്‍ നല്‍കുകയായിരുന്നു.മുമ്ബ് ഒരിക്കല്‍ പോലും ഡ്രൈവ് ചെയ്തിട്ടില്ലെങ്കിലും പുതിയ കാറില്‍ അപ്പോള്‍ തന്നെ ടെസ്റ്റ് ഡ്രൈവ് നടത്താന്‍ അരുണ്‍ തീരുമാനിച്ചതാണ് അപകടത്തിന് കാരണമായത്.

    ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതോടെ വിവാഹത്തിന് മുമ്ബുള്ള ചടങ്ങ് നടന്ന വേദിക്ക് പുറത്ത് നില്‍ക്കുകയായിരുന്ന ബന്ധുക്കളിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.ചക്രത്തിനടിയില്‍ പെട്ട അരുണിന്റെ അമ്മായി സരള ദേവി (35) ആണ് മരണപ്പെട്ടത്.

    10 വയസുള്ള ഒരു കുട്ടി ഉല്‍പ്പെടെ മറ്റ് നാല് പേര്‍ക്ക് കൂടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ വരനായ അരുണ്‍കുമാറിനെതിരെ അശ്രദ്ധമായി വാഹനം ഓടിക്കല്‍, മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...